HOME
DETAILS

മുഫീദ് ഹുദവിയുടെ വിയോഗം നാടിന്റെ നൊമ്പരമായി

  
backup
May 09 2018 | 07:05 AM

%e0%b4%ae%e0%b5%81%e0%b4%ab%e0%b5%80%e0%b4%a6%e0%b5%8d-%e0%b4%b9%e0%b5%81%e0%b4%a6%e0%b4%b5%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%af%e0%b5%8b%e0%b4%97%e0%b4%82

 

കാസര്‍കോട്: യുവ മതപണ്ഡിതനും അറബിക് അധ്യാപകനുമായിരുന്ന മുഫീദ് ഹുദവിയുടെ ആകസ്മിക വിയോഗം നാടിന്റെ നൊമ്പരമായി. കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ വാഹനപകടത്തിലാണ് മുഫീദ് ഹുദവിയും സഹോദരന്‍ ഇര്‍ഷാദും അപകടത്തില്‍പ്പെട്ടത്. തളങ്കര മാലിക് ദീനാര്‍ മഖാമില്‍ സിയാറത്തിന് പോയി തിരികെ വരുന്നതിനിടയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ആന്ധ്രയില്‍നിന്ന് വരുകയായിരുന്ന കാറുമായി കൂട്ടിയിടിച്ചത്. കാസര്‍കോട് റയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ക്‌ളോക്ക് ടവര്‍ പരിസരത്താണ് അപകടം നടന്നത്. തുടര്‍ന്ന് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെയും ആദ്യം കാസര്‍കോട്ടെയും തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ മുഫീദ് ഹുദവി മരിച്ചു. മുഫീദ് ഹുദവി അപകടത്തില്‍പ്പെട്ട വിവരമറിഞ്ഞത് മുതല്‍ നാടിന്റെ നാനാഭാഗത്തും പ്രാര്‍ഥനകള്‍ നടന്നുവരുകയായിരുന്നു. ഇതിനിടയിലാണ് സുഹൃത്തുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി മരണ വാര്‍ത്തവന്നത്.
പി.ടി.എം.എച്ച് സ്‌കൂളിലെ അധ്യാപകനായ ഇദ്ദേഹം പഠന പാഠ്യേതര വിഷയങ്ങളില്‍ വിദ്യാര്‍ഥികളെ മുന്നോട്ടുകൊണ്ട് വരാന്‍ കഠിന പ്രയത്‌നം നടത്തിയിരുന്നതായി സഹ അധ്യാപകര്‍ പറയുന്നു. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഫീദ് ഹുദവി പഠിപ്പിച്ചിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളും വിജയം കൈവരിച്ചിരുന്നു. എന്നാല്‍ നൂറുമേനിയുടെ ആഘോഷം തീരുന്നതിനു മുന്‍പ് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്റെ വിയോഗ വാര്‍ത്തയാണ് വിദ്യാര്‍ഥികളെ തേടിയെത്തിയത്.

സമസ്ത നേതാക്കള്‍ അനുശോചിച്ചു

കാസര്‍കോട്: യുവ പണ്ഡിതനും എസ്.കെ.എസ്.എസ്.എഫ് ബെദിര ശാഖ ജനറല്‍ സെക്രട്ടറിയും അണങ്കൂര്‍ ക്ലസ്റ്റര്‍ ജനറല്‍ സെക്രട്ടറിയുമായ യുവ പണ്ഡിതന്‍ മുഫീദ് ഹുദവിയുടെ ആകസ്മിക വിയോഗത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത കേന്ദ്ര മുശാവറ നേതാക്കളായ ത്വാഖ അഹ്മ്മദ് അല്‍ അസ്ഹരി, യു.എം അബദു റഹ്മാന്‍ മൗലവി, എം.എ ഖാസിം മുസ്‌ലിയാര്‍, പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ ചന്ദേര, ജനറല്‍ സെക്രട്ടറി സാലുദ് നിസാമി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് അലി ഫൈസി, ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജ, മേഖല പ്രസിഡന്റ് ഇര്‍ഷാദ് ഹുദവി ബെദിര, ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി, അണങ്കൂര്‍ ക്ലസ്റ്റര്‍ പ്രസിഡന്റ് സാലിം ബെദിര, ജനറല്‍ സെക്രട്ടറി ശിഹാബ് അണങ്കൂര്‍, ബെദിര ശാഖ പ്രസിഡന്റ് സലാഹുദ്ദീന്‍ ബെദിര, എസ്.വൈ.എസ് മണ്ഡലം വൈസ് പ്രസിഡന്റ് സി.എ അബ്ദുല്ല കുഞ്ഞി ചാല, സെക്രട്ടറി സി.ഐ അബ്ദുല്‍ സലാം ചാല, ബെദിര ശാഖ പ്രസിഡന്റ് അബ്ദുല്ല ചാല, ജന. സെക്രട്ടറി എന്‍.എം സിദ്ധീഖ്, ഹാരിസ് ബെദിര, എം.എ ഖലീല്‍, ശാക്കിര്‍ ഹുദവി ബെദിര, മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പ്രന്‍സിപ്പാള്‍ സിദ്ധീഖ് നദ് വിചേരൂര്‍, വൈസ് പ്രന്‍സിപ്പാള്‍ യൂനുസ് ഹുദവി, ജമാഅത്ത് പ്രസിഡന്റ് യഹ്‌യ തളങ്കര, ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍, ഹാദിയ ജില്ലാ പ്രസിഡന്റ് സയ്യിദ് ബുര്‍ഹാന്‍ ഹുദവി, ജനറല്‍ സെക്രട്ടറി ജാബിര്‍ ഹുദവി, ട്രഷറര്‍ ഇര്‍ഷാദ് ഹുദവി ബെദിര, ഇല്യാസ് ഹുദവി, എം.എ നജീബ്, ബെദിര ജമാഅത്ത് പ്രസിഡന്റ് സി.എ അബ്ദുല്ലക്കുഞ്ഞി, ജനറല്‍ സെക്രട്ടറി കുഞ്ഞഹമദ് ബി.എം.സി, ട്രഷറര്‍ ഇ. അബ്ദുറഹ്മാന്‍ കുഞ്ഞി മാസ്റ്റര്‍, സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് ശുക്രിയ, ബി.എം.സി ബഷീര്‍, ഹമീദ് ബെദിര, റസാഖ് ഹാജി ബെദിര, ആരിഫ് കരാപ്പൊടി, ഫൈസല്‍ ഹുദവി, ശരീഫ് കരിപ്പൊടി, അഫ്‌സല്‍ ഹുദവി എന്നിവര്‍ അനുശോചിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago