HOME
DETAILS
MAL
ആശുപത്രിയില്‍ ഡോക്ടറെ കൈയേറ്റം ചെയ്തതായി പരാതി; മൂന്ന് പേര്‍ അറസ്റ്റില്‍
backup
March 14 2017 | 20:03 PM
തിരൂരങ്ങാടി: രോഗിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ഡോക്ടറെ കൈയേറ്റം ചെയ്തതായി പരാതി. മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ചെമ്മാട് ലൈലാസ് ആശുപത്രിയില്‍ തിങ്കളാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം.
ഡോ. ലൈലാബീഗത്തിന്റെ പരാതിയില്‍ മൂന്നിയൂര്‍ പാറക്കടവ് സ്വദേശികളായ ഉള്ളാട്ട് ഉമ്മര്‍ (42), അമ്മാറമ്പത്ത് ഷഫീഖ്(29), പന്താരങ്ങാടി പാറപ്പുറം സ്വദേശി മണക്കടവത്ത് അസ്‌ക്കര്‍ (37) എന്നിവരെ തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു. ഉമ്മറിനെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."