HOME
DETAILS

ഗര്‍ഭസ്ഥശിശുവിനെ ചവിട്ടിക്കൊന്ന കേസ്; പൊലിസ് അതിക്രമം നടത്തുന്നതായി പരാതി; ഡിവൈ.എസ്.പി ഓഫിസിനു മുന്നില്‍ കുടില്‍കെട്ടി സമരത്തിനൊരുങ്ങി വീട്ടമ്മ

  
backup
May 09, 2018 | 6:08 PM

%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b6%e0%b4%bf%e0%b4%b6%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%9a%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f

കോഴിക്കോട്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെട്ട താമരശേരി സ്വദേശിനി ജോത്സന പൊലിസ് തനിക്കും കുടുംബത്തിനും നേരെ അതിക്രമം നടത്തുന്നുവെന്നാരോപിച്ച് ഡിവൈ.എസ്.പി ഓഫിസിനു മുന്നില്‍ കുടില്‍കെട്ടി സമരത്തിനൊരുങ്ങുന്നു. പൊലിസ് തങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇനിയും അതിക്രമം തുടര്‍ന്നാല്‍ താമരശേരി ഡിവൈ.എസ്.പി ഓഫിസിനു മുന്നില്‍ കുടില്‍കെട്ടി താമസിക്കുമെന്നും ജോത്സന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തന്റെ ഗര്‍ഭസ്ഥശിശുവിനെ ചവിട്ടിക്കൊന്ന കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലിസ് തങ്ങളെ പീഡിപ്പിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. കേസിലെ നാലാം പ്രതിയായ ജോയിയെ കഴിഞ്ഞ ദിവസം ആരോ മര്‍ദിച്ചുവെന്നും ഇതിനു പിന്നില്‍ തന്റെ ഭര്‍ത്താവ് സിബിയാണെന്നും ആരോപിച്ച് ഇന്നലെ പുലര്‍ച്ചെ 5.30നാണ് പൊലിസ് വീട്ടിലെത്തിയത്. തന്റെ ഗര്‍ഭസ്ഥശിശുവിനെ ചവിട്ടിക്കൊന്ന കേസിന്റെ വിചാരണ ന്യൂനപക്ഷ കമ്മിഷന്‍ മുന്‍പാകെ ഇന്ന് ആരംഭിക്കുകയാണ്. ഈ കേസിന്റെ ആവശ്യപ്രകാരം സിബി അഡ്വക്കറ്റിനെ കാണാന്‍ എറണാകുളത്ത് പോയതായിരുന്നു.
തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തുവെങ്കിലും ഇതിലും വലിയ കേസില്‍ തന്നെയും കുടുംബത്തെയും ഉള്‍പ്പെടുത്തുമെന്ന് പൊലിസുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും അവര്‍ പറഞ്ഞു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ തമ്പിയെ കേസില്‍നിന്ന് ഒഴിവാക്കാന്‍ തരത്തിലുള്ള മൊഴി നല്‍കണമെന്ന് കോടഞ്ചേരി എസ്.ഐ തന്നോട് ആവശ്യപ്പെട്ടിരുന്നു. കേസ് അവസാനിപ്പിക്കുകയാണെങ്കില്‍ അഞ്ചു ലക്ഷം രൂപ വരെ നല്‍കാമെന്ന് ചിലര്‍ വാഗ്ദാനം ചെയ്തിരുന്നതായും അവര്‍ പറഞ്ഞു. സി.പി.എം ഭീഷണിയെ തുടര്‍ന്ന് നാലു തവണയാണ് തങ്ങള്‍ വാടക വീട് മാറിയത്.
താനും ഭര്‍ത്താവും മൂന്നു മക്കളും ഭയത്തോടെയാണ് ജീവിക്കുന്നത്. പൊലിസിന്റെ ഒരു സംരക്ഷണവും ഇല്ല. ഗൂഢാലോചനയുടെ ഭാഗമായാണ് ഇപ്പോള്‍ നടക്കുന്ന ഭീഷണികളെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ നുണ പരിശോധനക്ക് തങ്ങള്‍ തയാറാണെന്നും അവര്‍ പറഞ്ഞു. ജോത്സനയ്ക്ക് ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും അല്ലെങ്കില്‍ അവര്‍ ഡിവൈ.എസ്.പി ഓഫിസില്‍ നടത്തുന്ന സമരത്തിന് പൂര്‍ണ പിന്തുണ മഹിളാ മോര്‍ച്ചയും ബി.ജെ.പിയും നല്‍കുമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന്‍ പറഞ്ഞു. ജോത്സനയുടെ മൂന്നു കുട്ടികളും ബി.ജെ.പി ജില്ലാ ട്രഷറര്‍ ടി.വി ഉണ്ണികൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസിൽ വൻ കുറവ്; കേന്ദ്രം കൂട്ടിയ തുക പകുതിയായി വെട്ടിച്ച് സംസ്ഥാന സർക്കാർ

Kerala
  •  a day ago
No Image

പരാതി നൽകിയതിന് പക; യുവാവിന്റെ തല തല്ലിപ്പൊളിച്ച പ്രതി പിടിയിൽ

Kerala
  •  a day ago
No Image

കെവിൻ വധക്കേസ്: കോടതി വെറുതെവിട്ട യുവാവ് തോട്ടിൽ മരിച്ച നിലയിൽ

Kerala
  •  a day ago
No Image

ബംഗ്ലാദേശിനെ എറിഞ്ഞിട്ട് വിഹാൻ; ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം, സൂര്യവൻഷിക്ക് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ബോളിവുഡിൽ അവസരം നിഷേധിക്കപ്പെടുന്നുവെന്ന വെളിപ്പെടുത്തൽ; ഹിന്ദുമതത്തിലേക്ക് മടങ്ങൂ, ജോലി കിട്ടും'; എ.ആർ. റഹ്മാനെതിരെ വിദ്വേഷ പരാമർശവുമായി വിഎച്ച്പി

National
  •  a day ago
No Image

സഊദിയിൽ ഗുഹകളിൽ നിന്ന് അപൂർവ്വ കണ്ടെത്തൽ; 4,800 വർഷം പഴക്കമുള്ള പുള്ളിപ്പുലികളുടെ അപൂർവ്വ ‘മമ്മി’കൾ

Saudi-arabia
  •  a day ago
No Image

മാഞ്ചസ്റ്റർ ചുവപ്പ് തന്നെ; സിറ്റിയെ തകർത്ത് യുണൈറ്റഡ്, കാരിക്കിന് വിജയത്തുടക്കം

Football
  •  a day ago
No Image

ഒമാനിൽ പൊതുഗതാഗത രം​ഗത്ത് വൻ വിപ്ലവം; 2025-ൽ മുവാസലാത്ത് ബസുകളിൽ സഞ്ചരിച്ചത് 50 ലക്ഷത്തിലധികം യാത്രക്കാർ

oman
  •  a day ago
No Image

ഇൻഡിഗോയ്ക്ക് 22 കോടി പിഴ, വൈസ് പ്രസിഡന്റിനെ പുറത്താക്കാൻ ഉത്തരവ്; വിമാന പ്രതിസന്ധിയിൽ കടുത്ത നടപടിയുമായി ഡിജിസിഎ

uae
  •  a day ago
No Image

മലപ്പുറം കൊലപാതകം: 14 കാരിയെ ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പ്രതിയായ പ്ലസ് വൺ വിദ്യാർഥിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി

Kerala
  •  a day ago