HOME
DETAILS

മരക്കടവ് കബനി നദിയിലെ താല്‍ക്കാലിക തടയണ; കര്‍ണാടക പൊളിച്ചു

  
Web Desk
March 14 2017 | 20:03 PM

%e0%b4%ae%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%95%e0%b4%ac%e0%b4%a8%e0%b4%bf-%e0%b4%a8%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b4%be



പുല്‍പ്പള്ളി: കബനി നദിയില്‍ നാട്ടുകാര്‍ കെട്ടിയ താല്‍ക്കാലിക തടയണ പതിവു പോലെ ഇത്തവണയും കര്‍ണാടക അധികൃതര്‍ പൊളിച്ചു.
മുന്‍ വര്‍ഷങ്ങളിലും വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി നാട്ടുകാര്‍ കെട്ടിയ താല്‍ക്കാലിക തടയണകള്‍ കര്‍ണാടക അധികൃതര്‍ പൊളിച്ചിരുന്നു. ഇതോടെ പുല്‍പ്പള്ളി മേഖലയിലേക്ക് കുടിവെള്ളം പമ്പു ചെയ്യുന്നത് നിലയ്ക്കുന്ന അവസ്ഥയിലാണ്.
രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കബനി നദിയില്‍ മരക്കടവില്‍ താല്‍ക്കാലിക തടയണ നിര്‍മിച്ചത്. നൂറുകണക്കിന് പ്ലാസ്റ്റിക് ചാക്കുകളില്‍ മണ്ണ് നിറച്ച് പുല്‍പ്പള്ളി മേഖലയിലേക്ക് കുടിവെളളം പമ്പുചെയ്യുന്ന മരക്കടവിലെ പമ്പ്ഹൗസിന് താഴെയാണ് തടയണ നിര്‍മിച്ചത്. തടയണ നിര്‍മാണത്തിനായി ഒരുക്കങ്ങള്‍ നടത്തിയപ്പോള്‍ത്തന്നെ നദിയിലെ നീരൊഴുക്കിന് തടസ്സംവരുത്തുന്ന യാതൊരു വിധ പ്രവര്‍ത്തികളും അനുവദിക്കില്ലെന്ന് കര്‍ണാടക അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെയായിരുന്നു തടയണ നിര്‍മാണം.
ഇവിടെ നിന്നു ഒഴുകിയെത്തുന്ന വെള്ളമാണ് തൊട്ടുതാഴെ കര്‍ണാടക വനത്തിലെ വന്യമൃഗങ്ങളും കര്‍ണാടകയിലെ നിരവധി ഗ്രാമങ്ങളും ആശ്രയിച്ചിരുന്നത്. തടയണ നിര്‍മിച്ചതോടെ നീരൊഴുക്ക് തടസ്സപ്പെടുകയും കര്‍ണാടക ഗ്രാമങ്ങളിലും വനങ്ങളിലും വരള്‍ച്ച രൂക്ഷമാകുകയും ചെയ്തു. ഇതിനിടയില്‍ കര്‍ണാടക ബന്ദിപ്പൂര്‍ വനത്തില്‍ കാട്ടുതീ പടരുകയും  വനത്തിലെ മൃഗങ്ങള്‍ കൂട്ടത്തോടെ കുടിവെള്ളം തേടി കബനിയുടെ കരയിലേക്കെത്തി. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെയാണ് കര്‍ണാടക അധികൃതര്‍ തൊഴിലാളികളെ ഉപയോഗിച്ച് കഴിഞ്ഞ ദിവസം തടയണ തകര്‍ത്തത്.
തടയണ തകര്‍ത്തതോടെ പുല്‍പ്പള്ളി മേഖലയിലേക്ക് കുടിവെള്ളം പമ്പുചെയ്യാന്‍ വെള്ളം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ബാവലി വരെയുള്ള കബനിയുടെ ഇരുകരയും വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കരാര്‍ പ്രകാരം കര്‍ണാടകക്ക് അവകാശപ്പെട്ടതായതിനാല്‍ ഈ നദിയില്‍ താല്‍ക്കാലിക തടയണ നിര്‍മിക്കുന്നതിനോ, നദിയില്‍ നിന്ന് വെള്ളമെടുക്കുന്നതിനോ സംസ്ഥാനത്തിന് അവകാശമില്ല. കേരളത്തിന്റെ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരേ കര്‍ണാടകക്ക് നിയമ നടപടി സ്വീകരിക്കാനുള്ള കരാര്‍ പ്രകാരമുള്ള അവകാശങ്ങള്‍ അവസരം നല്‍കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ

Saudi-arabia
  •  6 minutes ago
No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  21 minutes ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  25 minutes ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  28 minutes ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  an hour ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  an hour ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  an hour ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  an hour ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  2 hours ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 hours ago