കൊടുവള്ളി ഫെസ്റ്റുമായി ബന്ധമില്ലെന്ന് ഒരു വിഭാഗം വ്യാപാരികള്‍
കൊടുവള്ളി: ഇന്ന് ആരംഭിക്കുന്ന കൊടുവള്ളി ഫെസ്റ്റുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന് കോയ വിഭാഗം) ക്ക് ബന്ധമില്ലെന്ന് കൊടുവള്ളി യൂനിറ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയും എല്ലാ വിഭാഗം വ്യാപാരികളേയും പരിഗണിക്കാതെയും നടത്തപ്പെടുന്ന ഫെസ്റ്റ് ഉപഭോക്താക്കളെ ചൂഷണം ചെയ്യാനും കൊടുവള്ളിയിലെ വ്യാപാര മേഖലയെ തകര്‍ക്കാനും ഉദ്ദേശിച്ചുള്ളതാണ്.
നഗരസഭയുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത് എന്ന് അവകാശപ്പെടുന്നുണ്ടെണ്ടങ്കിലും ഫെസ്റ്റിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നല്കുന്ന സമ്മാന കൂപ്പണുകളില്‍ നഗരസഭയുടെ സീലൊ മറ്റു ആധികാരിക മുദ്രകളൊ ഇല്ല.
ഇത് അഴിമതി നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കൊടുവള്ളിയിലെ വ്യാപാര മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സി.പി ഫൈസല്‍, യൂണിറ്റ് പ്രസിഡന്റ് ഒ.കെ നജീബ്, ജനറല്‍ സെക്രട്ടറി സി.പി അബ്ദുല്‍ റസാഖ്, ട്രഷറര്‍ സി.ടി അബ്ദുല്‍ കാദര്‍, എന്‍.ടി ഹനീഫ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."