ആദിവാസി കോളനി വികസനം തുടര്‍ പ്രവൃത്തികളില്‍ നിന്ന് എഫ്.ഐ.ടിയെ വിലക്കി
ഇരിട്ടി: ആദിവാസികളുടെ ഭൗതിക സാഹചര്യം ഉയര്‍ത്തുന്നതിനായി തയാറാക്കിയ പദ്ധതികള്‍ നടപ്പാക്കുന്നതിന് ചുമതലപ്പെടുത്തിയ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂറി(എഫ്.ഐ.ടി)ന് തുടര്‍ പദ്ധതികളില്‍ വിലക്ക്. കഴിഞ്ഞ ഒക്‌ടോബര്‍ 15ന് കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന അവലോകന യെഗത്തില്‍ ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ എഫ്.ഐ.ടി അധികൃതര്‍ക്ക് സമയ ബന്ധിതമായി പ്രവൃത്തികള്‍ തീര്‍ക്കാന്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഇത് പ്രാവര്‍ത്തികമാക്കാത്തതിനെ തുടര്‍ന്നാണ് ഫെബ്രുവരി 14ന് ചേര്‍ന്ന യോഗത്തില്‍ എഫ്.ഐ.ടി.യെ വിലക്കാന്‍ തീരുമാനമായത്.
2015-16 എ.ടി.എസ്.പി പദ്ധതിയില്‍ പാറമൊട്ട കോളനിയില്‍ തുടങ്ങിവച്ച ഭവന നവീകരണ പദ്ധതി മാത്രം മാര്‍ച്ച് 15നകം പൂര്‍ത്തിയാക്കാനും ബാക്കിയുള്ളവയില്‍ നിന്നും എഫ്.ഐ.ടി യെ ഒഴിവാക്കാനുമാണ് തീരുമാനം. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും പട്ടിക വര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമ പ്രകാരം കേസെടുക്കുന്നതിനും കാരണമായേക്കാവുന്ന സാഹചര്യം നിലനില്‍ക്കുന്നതായും വിലയിരുത്തലുണ്ട്.
2013-14ല്‍ പയ്യാവൂര്‍ പഞ്ചായത്തിലെ വാതില്‍ മട കോളനിയില്‍ ഹാംലെറ്റ് പദ്ധതി പ്രകാരം ഏറ്റെടുത്ത പ്രവൃത്തികളും 2014-15ല്‍ കോളനി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറളം പഞ്ചായത്തിലെ ചതിരൂര്‍ 110 കോളനി, പായം പഞ്ചായത്തിലെ വിളമന, കുന്നോത്ത് കോളനികള്‍, അയ്യംകുന്ന് പഞ്ചായത്തിലെ എടപ്പുഴ അംബേദ്കര്‍ കോളനി, മുണ്ടയാംപറമ്പ് പണിയ കരിമ്പാല കോളനികളിലേയും പ്രവൃത്തികള്‍ എഫ്.ഐ.ടിയെ ഏല്‍പിച്ചുവെങ്കിലും നാളിതുവരെയായി ഒരു കോളനിയില്‍ പോലും പരാതിക്കിടവരാത്ത രീതിയില്‍ ഒറ്റ പ്രവൃത്തിയും പൂര്‍ത്തിയാക്കാന്‍ എഫ്.ഐ.ടിക്ക് സാധിച്ചിട്ടില്ലെന്ന് യോഗം വിലയിരുത്തി. നിര്‍മാണ പ്രവൃത്തികളുടെ ഗുണനിലവാരമില്ലായ്മ കോളനി വാസികളുടെ കടുത്ത അതൃപ്തിക്കും വിമര്‍ശനത്തിനും ഇടയാക്കുകയും ഇത് ബന്ധപ്പെട്ട പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും പട്ടിക വര്‍ഗ വികസന വകുപ്പിന്റെയും സല്‍പ്പേരിന് കളങ്കമുണ്ടണ്ടാക്കുകയും ചെയ്തതായി യോഗം കുറ്റപ്പെടുത്തി.
യോഗത്തില്‍ എഫ്.ഐ.ടി മാനേജിങ് ഡയരക്ടര്‍ പങ്കെടുക്കാത്തത് കലക്ടറുടെ വിമര്‍ശനത്തിനിടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."