പൊള്ളപ്പൊയിലിന്റെ 'അക്ഷരവെളിച്ചം' വജ്രജൂബിലി നിറവില്‍
ചെറുവത്തൂര്‍: ആറുപതിറ്റാണ്ടായി പൊള്ളപ്പൊയിലിലെയും സമീപ പ്രദേശങ്ങളിലെയും അക്ഷരവെളിച്ചമായി നിലകൊള്ളുന്ന ബാലകൈരളി ഗ്രന്ഥാലയം വജ്രജൂബിലി ആഘോഷങ്ങള്‍ 18ന് ആരംഭിക്കും. ഉച്ചയ്ക്ക് 2.30നു വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനാകും. ഡോ. വി.എം ദിവാകരന് സാംസ്കാരിക പ്രഭാഷണം നടത്തും. തുടര്‍ന്നു കലാപരിപാടികളും നാടകവും അരങ്ങേറും. ആഘോഷങ്ങളുടെ ഭാഗമായി ഇന്നു മൂന്നിനു മുന്‍കാല പ്രവര്‍ത്തകരുടെ സംഗമം നടക്കും. കൊടക്കാട് രാഘവന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിനു വജ്രജൂബിലി സപ്ലിമെന്റ് ഇ.പി രാജഗോപാലന്‍ പ്രകാശനം ചെയ്യും. ആറിനു വജ്രജൂബിലി അക്ഷരജ്യോതി തെളിയിക്കും. സിവിക് പുരസ്കാര സമര്‍പ്പണം 17നു വൈകീട്ട് ആറിനു എം.വി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. നാടക നടി എ.വി ലക്ഷ്മിക്കു ഡോ.വി.പി.പി മുസ്തഫ പുരസ്കാര സമര്‍പ്പണം നിര്‍വഹിക്കും. പത്മനാഭന് കാവുമ്പായി മുഖ്യാതിഥിയായിരിക്കും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷഭാഗമായി ചലചിത്ര ക്യാംപ് , സെമിനാറുകള്‍, ആരോഗ്യക്യാംപ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
വജ്രജൂബിലിയാഘോഷ ഭാഗമായി ഗ്രന്ഥാലയത്തിനു മുന്നില്‍ എം.ടിയുടെ 'രണ്ടാമൂഴ'ത്തിലെ കഥാപാത്രങ്ങള്‍ക്കു ശില്പാവിഷ്കാരം ഒരുക്കിയിട്ടുണ്ട്. സുരേന്ദ്രന് കൂക്കാനത്തിന്റെ കരവിരുതിലാണു ശില്പം ഒരുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."