മാണിക്കല്‍ പഞ്ചായത്ത് ഇനി സി.സി.ടി.വി സുരക്ഷയില്‍
വെമ്പായം: മാണിക്കല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കുറ്റകൃത്യങ്ങളും മാലിന്യ നിക്ഷേപങ്ങളും തടയാനായി സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുടെ അവലോകന യോഗം മാണിക്കല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
മാണിക്കല്‍ പഞ്ചായത്തിന്റെയും വെഞ്ഞാറമൂട് ജനമൈത്രി പൊലിസിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച അവലോകന യോഗം പഞ്ചായത്ത് പ്രസിഡന്റ് എസ്. സുജാത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുതിരകുളം ജയന്‍, വെഞ്ഞാറമൂട് പൊലിസ് ഇന്‍സ്‌പെക്ടര്‍ വിജയന്‍, പഞ്ചായത്ത് സെക്രട്ടറി എസ്. പ്രേംശങ്കര്‍ സംസാരിച്ചു. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശാന്തകുമാരി, സദാശിവന്‍ നായര്‍, ലേഖകുമാരി, പഞ്ചായത്ത് അംഗങ്ങളായ സഹീറത്ത് ബീവി, സുധര്‍മ്മിണി, ശരണ്യ, ബിജുകൃഷ്ണന്‍, മഹീന്ദ്രന്‍, പള്ളിക്കല്‍ നസീര്‍, ഗോപകുമാര്‍, വെഞ്ഞാറമൂട് സബ് ഇന്‍സ്‌പെക്ടര്‍ ശ്യാം തുടങ്ങിയവരും വിവിധ രാഷ്ട്രീയ കക്ഷികളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും പ്രതിനിധികളും ബാങ്കിങ്-ധനകാര്യ സ്ഥാപനങ്ങളുടെ മേധാവികളും കുടുംബശ്രീ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.
മാണിക്കല്‍ പഞ്ചായത്തിലെ തൊണ്ണൂറോളം വിവിധ ഭാഗങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. ഇതിനായുള്ള ഫണ്ട് കണ്ടെത്തുന്നതിനും മറ്റ് കാര്യങ്ങള്‍ക്കുമായി എന്‍. വിനോദ് കുമാര്‍ ചെയര്‍മാനായും, ഇ. ഷമീര്‍ കണ്‍വീനറുമായി ഇരുപതംഗ ജനകീയ കമ്മിറ്റി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."