HOME
DETAILS

ബ്രെക്‌സിറ്റിന് അനുകൂലം; യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിടാന്‍ ബ്രിട്ടന്റെ ജനഹിതം

  
backup
June 24 2016 | 04:06 AM

brexit-poll-result

ലണ്ടന്‍: ഒടുവില്‍ ബ്രെക്‌സിറ്റ് നയത്തിന് വിജയം. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിടണോ വേണ്ടയോ എന്ന ജനഹിത പരിശോധനയില്‍ വിടണമെന്ന അഭിപ്രായത്തിനാണ് കൂടുതല്‍ പേരും വോട്ടുചെയ്തത്. 52 ശതമാനം പേര്‍ പിന്മാറണം എന്നു വോട്ടുചെയ്തപ്പോള്‍ 48 ശതമാനം പേരാണ് തുടരണം എന്നു വോട്ടുചെയ്തത്.

ബ്രെക്‌സിറ്റിന് അനുകൂലമായ വിധി വന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി കാമറൂണ്‍ ഉടന്‍ രാജിവയ്ക്കണമെന്ന് യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി നേതാവ് നൈജല്‍ ഫരാഗ് പറഞ്ഞു.

ഇന്നലെ രാവിലെ ഏഴിന് തുടങ്ങിയ പോളിങ് രാത്രി പത്തിനാണ് അവസാനിച്ചത്. ലണ്ടന്‍ സമയം അര്‍ധരാത്രിയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 46,499,537 പേരാണ് ഹിതപരിശോധനയില്‍ പങ്കെടുത്തത്.

ബ്രിട്ടനിന്റെ ചരിത്രത്തില്‍ മൂന്നാമത്തെ ദേശീയ ഹിതപരിശോധനയാണ് ഇന്നലെ നടന്നത്. നാലു മാസമായി ഹിതപരിശോധനയുടെ പ്രചാരണം നടക്കുകയായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന ബ്രെക്‌സിറ്റ് വിഭാഗത്തിനു വേണ്ടി ലീവ് എന്നും തുടരണമെന്ന പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ വിഭാഗത്തിനു വേണ്ടി റിമെയ്്ന്‍ എന്നുമാണ് വോട്ട് ചെയ്തത്.

ഇംഗ്ലണ്ട്, സ്‌കോട്‌ലന്റ്, വെയില്‍സ് എന്നിവിടങ്ങളിലെ 380 സര്‍ക്കാര്‍ കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. നോര്‍ത്ത് അയര്‍ലന്റ്, ജിബ്റാള്‍ടർ എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലും വോട്ടെടുപ്പ് നടന്നു.

 

 12 ലക്ഷം ഇന്ത്യന്‍ വോട്ടര്‍മാരില്‍ 51% ബ്രെക്‌സിറ്റിനെ എതിര്‍ത്തു വോട്ടു ചെയ്തതായാണ് സൂചന. യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നാണ് വടക്കന്‍ അയര്‍ലന്‍ഡിന്റെയും സ്‌കോട്ട്‌ലന്‍ഡിന്റെയും ഭൂരിപക്ഷാഭിപ്രായം.എന്നാല്‍ പിന്മാറണമെന്ന നിലപാടിലായിരുന്നു വെയ്ല്‍സും ഇംഗ്ലണ്ടും.

പുറത്തുപോകാനാനുള്ള ബ്രിട്ടീഷ് ജനതയുടെ തീരുമാനം യൂറോപ്യന്‍ യൂണിയനു തിരിച്ചടിയാണ്.  ജര്‍മനി അടക്കമുള്ള പല രാജ്യങ്ങളിലും ഹിതപരിശോധനാ ആവശ്യം ഉയര്‍ത്തുന്നുണ്ട്.

ഇന്ത്യയെ ബാധിക്കില്ലെന്ന് ധനമന്ത്രാലയം

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം ഇന്ത്യയെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ബാധിക്കില്ലെന്ന് ധനമന്ത്രാലയം. ബ്രെക്‌സിറ്റ് ഫലങ്ങളെ ചെറുത്തു നില്‍ക്കാനുള്ള ശക്തി ഇന്ത്യയ്ക്ക് ഉണ്ടെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു. എല്ലാ നടപടികളും ധനമന്ത്രാലയവും റിസര്‍വ് ബാങ്കും കൈക്കൊണ്ടതായി അദ്ദേഹം പറഞ്ഞു.  

എന്നാല്‍ ബ്രെക്‌സിറ്റ് ഫലത്തെ വിലകുറച്ച് കാണാനാകില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ അറിയിച്ചു.

800ലധികം ഇന്ത്യന്‍ കമ്പനികള്‍ ബ്രിട്ടന്റെ പിന്തുണയോടെ യൂറോപ്യന്‍ യൂണിയനിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  2 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago