പുഴയിലെ മോട്ടോറുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒറ്റയാള്‍ സമരം
ചെറുപുഴ: പഞ്ചായത്ത് പരിധിയില്‍ കാര്യങ്കോട്പുഴയില് നിന്നു വെള്ളമൂറ്റുന്നതിനായി അനധികൃതമായി സ്ഥാപിച്ച മോട്ടോറുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിനു മുന്നില്‍ യുവാവിന്റെ ഒറ്റയാള്‍ സമരം.
കോഴിച്ചാല്‍ സ്വദേശി തേന്പുളിക്കല് ജോസ് ജോസഫാണ് ഇന്നലെ വൈകിട്ട് ചെറുപുഴ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ സത്യഗ്രഹ സമരം നടത്തിയത്. കിടക്കാന്‍ പായയുമായാണ് ഇയാള്‍ ഓഫിസിനു മുന്നിലെത്തിയത്.
വിവരമറിഞ്ഞ് ചെറുപുഴ സ്റ്റേഷനില്‍ നിന്നു പൊലിസ് സ്ഥലത്തെത്തി. കാര്യങ്കോട് പുഴയിള് നിന്നു അനധികൃതമായി ജലം പമ്പുചെയ്യാന്‍ പാടില്ലെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ അറിയിപ്പുണ്ടെങ്കിലും നിരവധി മോട്ടറുകളാണ് പുഴയിലുള്ളത്. ഇവിടെനിന്ന് രാവിലെ മുതല്‍ വെള്ളം പമ്പു ചെയ്യാറുണ്ടണ്ട്. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴാണ് ജലചൂഷണം നടക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത്, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ ഇയാളുമായി ചര്‍ച്ച നടത്തുകയും സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. ആവശ്യമായി നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."