സമുദായ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത: പാളയം ഇമാം
പുനലൂര്‍: മുസ്ലിം സമുദായത്തിന്റെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും രാജ്യത്തെ ഛിന്നഭിന്നമാക്കുന്ന തീവ്രവാദ ശക്തികളെ ഉന്മൂലനം ചെയ്യണമെന്നും പാളയം ഇമാം വി.പി ഷുഹൈബ് മൗലവി.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുസ്ലിം ന്യൂനപക്ഷ പിന്നാക്ക ദലിത് വിഭാഗങ്ങളോടു കാണിക്കുന്ന അവഗണനക്കെതിരേ പുനലൂര്‍ താലൂക്കു മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി പുനലൂര്‍ പോസ്റ്റോഫിസ് ജങ്ഷനില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് എച്ച്. സലീം രാജ് അധ്യക്ഷനായി.
മൂവാറ്റുപുഴ അഷറഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തി.
അഹമ്മദ് ബാഖവി, അഹമ്മദ് കബീര്‍ മന്നാനി, വിവിധ സംഘടനാ പ്രതിനിധികളായ കാര്യറ എം.എ മജീദ്, പുനലൂര്‍ നദീര്‍ കുട്ടി, എച്ച് നാസറുദ്ദീന്‍, ഏരൂര്‍ മീരാസാഹിബ്,, ഷിബു എം. മുസ്തഫാ, ഫൈസി, പാഷ, തലച്ചിറ സുല്‍ത്താന്‍ മൗലവി, ഏരൂര്‍ ബഷീര്‍, ഷെഫീക് കാര്യറ, ഹാരീസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ അബ്ദുല്‍ റഹീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."