എക്‌സൈസ് അധികൃതര്‍ ഉറക്കത്തില്‍: വണ്ടാനം മെഡിക്കല്‍ കോളജ് വളപ്പില്‍ വാഹനത്തില്‍ മദ്യം എത്തിക്കുന്നതായി ആക്ഷേപം
അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ വാഹനത്തില്‍ മദ്യം എത്തിച്ച് വില്‍പ്പന നടത്തുന്നതായി ആക്ഷേപം . മദ്യം വില്‍പ്പന നടത്തുന്നതായി വിവരം കിട്ടിയിട്ടും എക്‌സൈസ് വകുപ്പ് അന്വേഷണം നടത്തുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ബന്ധുക്കളായ യുവാക്കളും സന്ദര്‍ശകരില്‍ പലരും മദ്യം വാങ്ങികഴിക്കുന്നതായാണ് ആക്ഷേപം. സന്ധ്യക്ക് ശേഷം എഫ് ബ്ലോക്കിന്റെ പടിഞ്ഞാറ് വശത്തും തെക്ക് വശത്തുള്ള കുറ്റി കാടിന് മറവിലിരുന്നാണ് മദ്യപിക്കുന്നത്. ഒരു മാസത്തിന് മുമ്പ് വരെ ആശുപത്രി വളപ്പില്‍ രാവും പകലും എക്‌സൈസ് പരിശോധന ശക്തമാക്കിയിരുന്നങ്കിലും പിന്നീട് ഈ ഭാഗത്തേക്ക് എക്‌സൈസിന്റെ വാഹനം കടന്നുവന്നിട്ടില്ല.
ആശുപത്രി വളപ്പില്‍ പല ഭാഗങ്ങളിലായി രാത്രി സമയങ്ങളില്‍ പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളില്‍ മദ്യപാനം നടക്കുന്നു എന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് നിരീക്ഷണത്തിനായി സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരുന്നു.
ഇതോടെ രാത്രികാല മദ്യപാനം നിലച്ചിരുന്നു. തെക്കന്‍ പ്രദേശത്ത് നിന്ന് പിക്കപ്പിലെത്തിക്കുന്ന മദ്യമാണ് ആശുപത്രി വളപ്പിലെ കുറ്റികട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നത്.
ആവശ്യത്തിന് പൊലിസ് ഇല്ലാത്തതും മദ്യപാനികള്‍ക്ക് സഹായകമാകുന്നുണ്ട്.അമ്പലപ്പുഴ പോലീസ് മുടങ്ങാതെ ആശുപത്രി വളപ്പില്‍ പെട്രോളിഗ് നടത്തുന്നുണ്ടങ്കിലും ജീപ്പിന്റെ ശബ്ദം കേല്‍ക്കുമ്പോള്‍ മദ്യപന്‍മാര്‍ കുറ്റി കാട്ടിലൊളിക്കും.ആശുപത്രി വളപ്പില്‍ എക്‌സൈസ് പെട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."