150 റിയാലിന് ഒരു യാത്രക്കാരന് വേണ്ടി സഊദി ആഭ്യന്തര വിമാന സര്‍വിസ്; അമ്പരപ്പോടെ യാത്രക്കാരന്‍
റിയാദ്: വിമാന യാത്രാ നിരക്ക് 150 റിയാല്‍. യാത്രാ സമയം ഒന്നേക്കാല്‍ മണിക്കൂര്‍ യാത്രക്കാരനോ വെറും ഒരാള്‍. ഒരു വി ഐ പിക്ക് വേണ്ടിയല്ല ഈ സര്‍വ്വീസ് നടത്തിയത്. സാധാരണ യാത്രക്കാരന് വേണ്ടി സഊദിയിലെ ആഭ്യന്തര വിമാന സര്‍വ്വീസ് നടത്തുന്ന നെസ്മ എയര്‍ ലൈനാണ് അപൂര്‍വ്വ യാത്രയൊരുക്കിയത്. ഇടതാദ്യമായിട്ടായിരിക്കും ഒരാള്‍ക്ക് മാത്രം വേണ്ടി ഇങ്ങനെയൊരു വിമാന സര്‍വ്വീസ് നടത്തുന്നത്. സഊദിയിലെ റഫ്ഹയില്‍നിന്ന് ഹായിലിലേക്കാണ് ഒരു യാത്രക്കാരനു വേണ്ടി മാത്രം സര്‍വീസ് നടത്തി ചരിത്രത്തിലിടം നേടിയത്.
സഊദി യുവാവായ ജിഹാദ് അല്‍ മുരീഹാണ് അപൂര്‍വ്വ യാത്രക്ക് സാക്ഷിയായി ഭാഗ്യം ലഭിച്ചത്. വിമാന യാത്രക്കായി വിമാനത്താവളത്തില്‍ എത്തിയ ഉടനെ തന്നെ അനോണ്‍സ്‌മെന്റ് കേട്ടയുടനെ കൗണ്ടറില്‍ ചെന്നു . ഉടന്‍ തന്നെ ബോര്‍ഡിങ് പാസ് തന്നു വിമാനത്തിലേക്ക് കയറ്റി. തന്റെ ലഗ്ഗേജ് പോലും അവര്‍ കൈപറ്റിയില്ല.
എല്ലാം വിമാനത്തിനുള്ളില്‍ തന്നെ കയറ്റി. വിമാനത്തില്‍ കയറിയ ശേഷം സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട അനൗണ്‍സ്‌മെന്റോ യാത്രക്കു മുന്നോടിയായ പ്രാര്‍ഥനയോ ഉണ്ടായിരുന്നില്ല. ഉടനെ തന്നെ ഡോറുകള്‍ അടച്ചു. അല്‍പ സമയത്തിനകം വിമാനം പറന്നുയര്‍ന്നു. പക്ഷെ, അപ്പോഴാണ് താന്‍ മാത്രമാണ് യാത്രക്കാരനനായി ഉള്ളതെന്നു മനസ്സിലായത്. എന്നാല്‍ ഒറ്റക്കായതിനാല്‍ അല്‍പം പേടി തോന്നിയതായും അദ്ദേഹം പറഞ്ഞു.
യാത്രക്കിടെ കോക്പിറ്റില്‍ കയറി പൈലറ്റിനൊപ്പം ഫോട്ടോയെടുക്കുന്നതിനും യാത്രാ റൂട്ട് വീക്ഷിക്കുന്നതിനും അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും വിമാനം ഹായിലില്‍ ലാന്റ് ചെയ്ത ശേഷം ക്യാപ്റ്റനൊപ്പം കോക്പിറ്റില്‍ കയറി പൈലറ്റുമായി സെല്‍ഫിയെടുത്താണ് തന്റെ ആഡംബര വിമാന യാത്ര അവസാനിപ്പിച്ചതെന്നു അദ്ദേഹം പറഞ്ഞു. സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകമായി വ്യാപിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."