നിയമം പാലിക്കേണ്ടവര്‍ നിയമലംഘനം നടത്തരുത്: പി.കെ ശ്രീമതി എം.പി
കണ്ണൂര്‍: ചില പൊലിസുകാര്‍ കാണിക്കുന്ന മോശമായ പെരുമാറ്റം കേരളത്തിലെ പൊലിസിന് തീരാകളങ്കം വരുത്തിവെക്കുന്നതായി പി.കെ ശ്രീമതി എം.പി. കേരള പൊലിസ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം നവനീതം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
നിയമം പാലിക്കേണ്ടവര്‍ തന്നെ നിയമ ലംഘനം നടത്തുന്ന സാഹചര്യം ഉണ്ടാകരുത്. അത്തരമൊരു സാഹചര്യമുണ്ടാകുമ്പോള്‍ അഭ്യന്തരവകുപ്പിന്റെ നല്ല പ്രവൃത്തിക്ക് വിലയില്ലാതാകും. നിയമം പഠിച്ച നിയമപാലകര്‍ നിയമം ലംഘിക്കുന്ന കാഴ്ച പലപ്പോഴും സംസ്ഥാനത്തുണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൊലിസ് അസോസിയേഷന് പൊലിസുകാര്‍ക്ക് ബോധവല്‍ക്കരണം നടത്തണമെന്നും എം.പി പറഞ്ഞു. കേരള പൊലിസ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.വി രാജേഷ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് മുഖ്യാതിഥിയായിരുന്നു. ഡി വൈ.എസ്.പിമാരായ പ്രജീഷ് തോട്ടത്തില്‍, കെ.വി വേണുഗോപാല്‍, സി.ഐ രത്നകുമാര്‍, കെ.ജി പ്രകാശ് കുമാര്‍, കെ.എം നാരായണന്, റനീഷ് പി.വി, ടി.എസ് ബൈജു, കെ. രാജേഷ്, കെ.എന്‍ സഞ്ജയ്, ടി. ഷംസുദ്ദീന്, ജയശ്രി ഇ.വി, എന്‍.വി രമേശന്, അനീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."