കാറ്റിലും മഴയിലും വ്യാപക നാശം
ആലക്കോട്: എരുവാട്ടിയില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കൃഷിയിടങ്ങള്‍ക്കും വീടുകളും നാശമുണ്ടായി. ഇടിമിന്നലേറ്റ് പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച സന്ധ്യയോടെ ഉണ്ടായ ശക്തമായ കാറ്റില്‍ വലിയപറമ്പില്‍ മാത്യുവിന്റെ വീടിനു മുകളില്‍ മരം വീണു. വീടിനോട് ചേര്‍ന്ന് മണ്‍തിട്ടയില്‍ നിന്ന കൂറ്റന്‍ മരം ആസ്ബറ്റോസ് മേഞ്ഞ മേല്‍ക്കൂരയിലേക്ക് പതിക്കുകയായിരുന്നു.
വീടിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുനെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മരം വീണ ഭാഗത്തെ ചുമരുകള്‍ക്ക് വിള്ളലുകള്‍ രൂപപ്പെടുകയും ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പത്തോളം റബര്‍ മരങ്ങളും കാറ്റില്‍ നിലംപൊത്തി. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. എരുവാട്ടിയിലെ കുട്ടി പള്ളി അബ്ദുല്‍ മജീദിന്റെ വീട് ഇടിമിന്നലില്‍ തകര്‍ന്നു. മെയിന്‍ സ്വിച്ച് ഉള്‍പ്പെടെയുള്ള വൈദ്യുതി സംവിധാനങ്ങള്‍ കത്തിനശിച്ചു. ഗൃഹോപകരണങ്ങളും ശക്തമായ വൈദ്യുതി പ്രവാഹത്തില്‍ ഉപയോഗ ശൂന്യമായി. അടുക്കള ഭാഗത്തെ ചുമര്‍ ഇടിമിന്നലില്‍ തകര്‍ന്നു. വീടിന്റെ വരാന്തയില്‍ ഇരിക്കുന്ന സമയത്താണ് പ്ലാവിന്റെ കീഴില്‍ സൗധയ്ക്ക് ഇടിമിന്നലേറ്റത്. കൈയില്‍ ഉണ്ടായിരുന്ന സ്വര്‍ണ ബ്രേസ്‌ലെറ്റ് കത്തിക്കരിഞ്ഞു.
വലതു കൈയ്ക്ക് സാരമായി പൊള്ളലേറ്റ ഇവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. എരുവാട്ടി മേഖലയിലെ നിരവധി കൃഷിയിടങ്ങളും കാറ്റില്‍ നിലംപൊത്തി. നാശനഷ്ടമുണ്ടായ പ്രദേശം പഞ്ചായത്ത് പ്രസിഡന്റ് എം. മൈമൂനത്തിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
ചെറുപുഴ: കനത്ത കാറ്റില്‍ തെങ്ങ് വീണു വീട് തകര്‍ന്നു. പ്രാപ്പൊയില്‍ പെരുന്തടത്തെ തേന്‍പ്പള്ളിയില്‍ ഏലിയാസിന്റെ വീടാണ് ചൊവ്വാഴ്ച രാത്രി തകര്‍ന്നത്. മകള്‍ക്ക് അസുഖമായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയിലായിരുന്നു. പെരിങ്ങോം അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തെങ്ങ് മുറിച്ചുമാറ്റിയത്. കൂമ്പന്‍ കുന്നില്‍ വിഷ്ണു നമ്പൂതിരിയുടെ പറമ്പിലെ മൂന്ന് തെങ്ങ് ഒടിഞ്ഞുവീണു. കാഞ്ഞിരത്തിന്‍ മൂട്ടില്‍ അഗസ്ത്യന്റെ രണ്ടു തെങ്ങും നിരവധി മരങ്ങളും കമുകുകളും നശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."