കോമളപുരം സ്പിന്നിങ് മില്‍ ഇന്ന് ചെയര്‍മാന്‍ സന്ദര്‍ശിക്കും
കലവൂര്‍: വര്‍ഷങ്ങളോളം അടഞ്ഞുകിടന്ന ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്റെ കോമളപുരത്തെ സ്പിന്നിങ് മില്‍ ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ശ്രീവല്‍സന്‍ ഇന്ന് സന്ദര്‍ശിക്കും. മില്ല് മുന്‍ സര്‍ക്കാരിന്റെ അവസാനകാലത്ത് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും വേതനവര്‍ധനയെന്ന ആവശ്യം മാനേജുമെന്റ് നിരാകരിച്ചതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ഒന്നടങ്കം സമരം തുടങ്ങുകയായിരുന്നു.
പിന്നീട് നടന്ന ചര്‍ച്ചയില്‍ 22നകം വിഷയം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിച്ചത്. 26-2-2016ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു.
600, 650, 700 എന്നീ ക്രമത്തിലായിരുന്നു വര്‍ധന. ഇതുപ്രകാരം ജില്ലയിലെ ഭൂരിഭാഗം പൊതുമേഖലാ സ്ഥാപനങ്ങളിലും വര്‍ധിപ്പിച്ച വേതനം നല്‍കുന്നുണ്ടെങ്കിലും കോമളപുരത്തെ സ്പിന്നിങ് മില്ലില്‍ മാത്രമാണ് ഇപ്പോഴും പഴയ കൂലിയായ 270 രൂപ വിതരണം ചെയ്യുന്നത്.
കൂലി വര്‍ധിപ്പിക്കണമെന്ന ആവശ്യം ലേബര്‍ കമ്മിഷണറുടേയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ ഭരണപക്ഷത്തെ പ്രധാന യൂണിയന്‍ തടസം നില്‍ക്കുന്നതായും തൊഴിലാളികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."