അധ്യാപികയുടെ നിരുത്തരവാദിത്വം പരീക്ഷയെ ബാധിച്ചെന്ന പരാതിയുമായി വിദ്യാര്‍ഥി
മാവേലിക്കര:മേല്‍നോട്ടത്തിനായി നിയോഗിക്കപ്പെട്ട അധ്യാപകയുടെ നിരുത്തരവാദ പരമായ നിലപാട് തന്റെ പരീക്ഷയെ സാരമായി ബാധിച്ചെന്ന് വിദ്യാര്‍ഥിയുടെ പരാതി.
ചെട്ടികുളങ്ങര എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥിയായ കണ്ണമംഗലം ചിത്തിര വീട്ടില്‍ അശ്വിന്‍ ആര്‍.കുമാറാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഒന്‍പതിന് ഗണിത ശാസ്ത്ര പരീക്ഷയ്ക്ക് അഡീഷണല്‍ പേപ്പര്‍ ചോദിച്ചതിനെ തുടര്‍ന്ന് മേല്‍നോട്ടക്കാരിയായ ടീച്ചര്‍ രണ്ടു പ്രാവശ്യം പേപ്പറുകള്‍ നല്‍കി.
പ്രസ്തുത പേപ്പറുകളില്‍ പൂര്‍ണമായും ഉത്തരം എഴുതിയതിന് ശേഷം പരീക്ഷയുടെ പകുതി സമയം കഴിഞ്ഞപ്പോഴേക്കും ടീച്ചര്‍ അതില്‍ ഹോളോഗ്രാം പതിപ്പിച്ചതാണെന്ന പറഞ്ഞ് പകരം ഹോളോഗ്രാം ഇല്ലത്ത പേപ്പറുകള്‍ നല്‍കി. എന്നാല്‍ അതിലൂടെ തനിക്ക് നഷ്ടമായ സമയം പരീക്ഷ എഴുതുവാനായി നല്‍കിയില്ല.
നിശ്ചിത സമയമായപ്പോഴേക്കും ഉത്തര കടലാസുകള്‍ തിരികെ വാങ്ങുകയും ചെയ്തു. ഇതിനെ കുറിച്ച് ആരാഞ്ഞപ്പോള്‍ ഇവര്‍ ഭീഷണി പെടുത്തി.
ഉത്തരമെഴുതി പേപ്പറുകള്‍ സ്‌കൂളിന്റെ പക്കലും ബാക്കിയുള്ളവയാണ് മൂല്യ നിര്‍ണ്ണയത്തിന് പോയിരിക്കുന്നതെന്നും തന്റെ ഭാവിയെ ഇതി സാരമായി ബാധിക്കുമെന്നും അശ്വിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരാതിയുമായി സ്‌കൂള്‍ അധികൃതരേയും ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനേയും സമീപിച്ചെങ്കിലും മേല്‍നോട്ടത്തിന് നിന്ന ടീച്ചറിന്റെ ഭാഗം നായികരിച്ചാണ് അവര്‍ സംസാരിക്കുന്നതെന്നും പരാതിയിന്മേല്‍ നടപടി എടുത്തില്ലെന്നും അശ്വിന്‍ പറഞ്ഞു.
ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി, ഹയര്‍സെക്കന്ററി എഡ്യൂക്കേഷന്‍ ഡയറക്ടര്‍, മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണെന്നും മാവേലിക്കരയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അശ്വിന്‍ കൂട്ടിചേര്‍ത്തു.തനിക്ക് നഷ്ടമായ സമയത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റൊരു പരീക്ഷ തനിക്കായി നടത്തണമെന്നാണ് അശ്വിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."