വഴിയോര വാണിഭക്കാരെ ഒഴിപ്പിക്കാന്‍ വ്യാപാരി വ്യവസായികള്‍
ആലപ്പുഴ : വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലൈസന്‍സുകള്‍ സമ്പാദിച്ച് ഭീമമായ കട വാടകയും വാണിജ്യനികതി, ഇന്‍കം ടാക്സ് എന്നിവയും കൊടുത്ത് വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ റോഡ് കൈയേറി യാതൊരു വിധ ലൈസന്‍സുകളും ഇല്ലാതെയും നികുതി ബാദ്ധ്യതയില്ലാതെയും വഴിവാണിഭം പൊടിപൊടിക്കുമ്പോള്‍ അംഗീകൃത വ്യാപാരികള്‍ നോക്ക് കുത്തികളായ് മാറുകയാണ്.
മാത്രമല്ല വഴിയോരക്കച്ചവടക്കാര്‍ യാതൊരു പരിശോധനകളും നേരിടാതെ നിര്‍ഭയം വ്യാപാരം നടത്തുമ്പോള്‍ വിവിധ സര്‍ക്കാര്‍ വകുപ്പം കളിലെ ഉദ്യോഗസ്ഥരുടെ പീഡനം അനുഭവിക്കേണ്ടി വരുന്നതും ലൈസന്‍സുകള്‍ എടുത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികളാണ്.
ഇങ്ങിനെയുള്ള ഇരട്ടനീതി അവസാനിപ്പിക്കണമെന്നും വഴിയോര വാണിഭങ്ങള്‍ നിയന്ത്രിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ലാ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് രാജു അപ്സര അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ജനറല്‍ സെങ്കട്ടറി വി.സബില്‍ രാജ് ജില്ലാ വൈസ് പ്രസിഡന്റ് മാരായ കെ.എസ്.മുഹമ്മദ്, സജു പാര്‍ത്ഥസാരഥി, വര്‍ഗ്ഗീസ് വല്ലാക്കല്‍, ആര്.സുഭാഷ് ബാബുജിജയ് ഹിന്ദ്, പ്രതാപന് സൂര്യാലയം സെകട്ടറിമാരായ യു.സി.ഷാജി, പി.സി.ഗോപാലകൃഷ്ണന്, വേണുഗോപാലക്കുറുപ്പ് ,ഐ.ഹലീല്‍, ഗോപന് ഭരണിക്കാവ്,അബ്ദുള്‍ റഷീദ് ജി. മണിക്കുട്ടന്, മുജീബ് റഹ്മാന്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സുനീര്‍ ഇസ്മയില്‍, രക്ഷാധികാരികളായ മുസ്തഫാ റാവുത്തര്‍, എ.വി.ജെ. മണി, സെക്രട്ടറിയേറ്റ് അംഗങ്ങളായ ഹരി നാരായണന്, നസീര്‍ പുന്നക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."