HOME
DETAILS
MAL
അന്യായ സ്ഥലംമാറ്റം അവസാനിപ്പിക്കണം'
backup
June 24 2016 | 21:06 PM
കല്‍പ്പറ്റ: ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ വൈരനിര്യാതന ബുദ്ധിയോടെ നടത്തുന്ന മാനദണ്ഡ വിരുദ്ധ സ്ഥലംമാറ്റ നടപടികള്‍ അവസാനിപ്പിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് (സെറ്റോ) ജില്ലാ ചെയര്മാന് ഉമാശങ്കര്‍, കണ്‍വീനര്‍ ഷാജു ജോണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു. റവന്യൂ വകുപ്പില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ഡപ്യൂട്ടി തഹസില്‍ദാരും എന്‍.ജി.ഒ അസോസിയേഷന് ബ്രാഞ്ച് പ്രസിഡന്റുമായ വി.ആര് ജയപ്രകാശിനെ വെള്ളമുണ്ടയിലേക്കും ജില്ലാ മെഡിക്കല്‍ ഓഫിസിലെ ക്ലര്‍ക്കും പട്ടികജാതി വിഭാഗക്കാരനുമായ എന്‍.എസ് ഗിരീഷിനെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടറുടെ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട് വി.ഡി തോമസിനെ അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലേക്കുമാണ് സ്ഥലം മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."