അശ്വതിക്ക് കേരളത്തില്‍ തുടര്‍ പഠനത്തിനുള്ള സാഹചര്യമൊരുക്കണം: വി.എം സുധീരന്
വിദ്യാര്‍ഥിനിയെ സുധീരന് മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ചു
കോഴിക്കോട്: ഗുല്‍ബര്‍ഗയിലെ അല്ഖമാര് നഴ്സിങ് കോളജില്‍ റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അശ്വതിയെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് സന്ദര്‍ശിച്ചു. അശ്വതിയോടും ബന്ധുക്കളോടും അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
അശ്വതിക്ക് കേരളത്തില്‍ പഠിക്കാനുള്ള അവസരം ഒരുക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്നും വി.എം സുധീരന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടി കൈക്കൊള്ളണം. അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. അന്വേഷണം സംബന്ധിച്ചും മറ്റും കര്‍ണാടക സര്‍ക്കാറുമായി ബന്ധപ്പെട്ടിരുന്നതായും സുധീരന് വ്യക്തമാക്കി.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം സുരേഷ്ബാബു, ഡി.സി.സി പ്രസിഡന്റ് കെ.സി അബു, ഭാരവാഹികളായ സത്യന് കടിയങ്ങാട്, രമേശ് നമ്പിയത്ത്, വി. സമീജ് എന്നിവരും സുധീരനൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."