വി.എഫ്.പി.സി വിതരണംചെയ്ത വിത്തുകള്‍ക്ക് ഗുണനിലവാരമില്ലെന്ന്
തിരൂരങ്ങാടി: കര്‍ഷകര്‍ക്ക് വി.എഫ്.പി.സിയില്‍ നിന്നും വിതരണംചെയ്ത വിത്തുകള്‍ ഗുണനിലവാരമില്ലെന്ന് പരാതി. കൊടിഞ്ഞി കടുവാളൂര്‍ പള്ളിയാളി സൈതലവിഹാജിയാണ് പാലക്കാട് ആലത്തൂരിലെ സര്‍ക്കാര്‍ സ്ഥാപനമായ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന് കൗണ്‍സിലിനെതിരേ പരാതിയുമായി രംഗത്തുവന്നത്. മൂന്നുമാസംമുമ്പാണ് ഇദ്ദേഹം പണംനല്‍കി വി.എഫ്.വി.സി.യില്‍ നിന്നും മത്തന്‍, വെള്ളരി എന്നിവയുടെ വിത്തുകള്‍ വാങ്ങിയത്. പത്തു സെന്റോളം ഭൂമിയില്‍ ഇവനട്ടുപിടിപ്പിച്ച് വെള്ളവും വളവും നല്കി പൂവിടുകയുംചെയ്തു. എന്നാല്‍ ഇവയില്‍ ഒന്നുപോലും കായ്ഫലമുണ്ടായില്ല. സംഭവത്തെകുറിച്ച് വി.എഫ്.പി.സിയിലേക്കു വിളിച്ചെങ്കിലും ജീവനക്കാര്‍ വ്യക്തമായ മറുപടിനല്കിയില്ലെന്ന് സൈതലവിഹാജി പറയുന്നു. കൃഷി മന്ത്രി ചെയര്‍മാനായുള്ള സ്ഥാപനമാണ് വി.എഫ്.പി.സി. സംഭവം മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കൃഷിയിറക്കാന്‍ ആയിരക്കണക്കിന് രൂപ ചെലവായതായും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സൈതലവിഹാജി പറഞ്ഞു.
ചിത്രം: കായ്ഫലമില്ലാത്ത മത്തന്വള്ളികളുമായി സൈതലവിഹാജി കൃഷിയിടത്തില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."