HOME
DETAILS

വിരമിച്ച പഞ്ചായത്ത് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കണം: വി.കെ ശ്രീകണ്ഠന്‍

  
backup
May 11, 2018 | 3:40 AM

%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8

 

പാലക്കാട്: 1990 ജനുവരി ഒന്നു മുതല്‍ പഞ്ചായത്തുകളിലെയും ഡിപ്പാര്‍ട്ട്‌മെന്റുകളിലെയും കംപയിന്റ് ഗ്രഡേഷന്‍ ലിസ്റ്റ് തയ്യാറാക്കി സര്‍വിസില്‍ നിന്നും വിരമിച്ച പഞ്ചായത്ത് ജീവനക്കാര്‍ക്ക് അതിന്റെ ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിസ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു. കേരള പഞ്ചായത്ത് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ പാലക്കാട് ശിക്ഷക് സദനില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധിയുണ്ടായിട്ട് രണ്ടു വര്‍ഷമായിട്ടും വിരമിച്ച പഞ്ചായത്ത് ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്ത സര്‍ക്കാര്‍, കോര്‍ട്ട് അലക്ഷ്യത്തെ ക്ഷണിച്ചുവരുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാക്കും എന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയ സര്‍ക്കാര്‍ കൊല്ലും, കൊലയും വിലക്കയറ്റവും സൃഷ്ടിച്ച് രൂക്ഷമായ കോടതിയുടെ പരാമര്‍ശങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എ.കെ സുല്‍ത്താന്‍ അധ്യക്ഷനായി. ബി. ശ്രീകുമാര്‍, ആര്‍. ചന്ദ്രമോഹന്‍, വി. മദനമോഹനന്‍, പി.വി സഹദേവന്‍, കെ. രാജശേഖരന്‍, പി. സുകുമാരപിള്ള, കെ. മുഹമ്മദ് അലി, കെ. കൃഷ്ണകുമാര്‍, എ. നാരായണന്‍ പ്രസംഗിച്ചു.
സംസ്ഥാന ഭാരവാഹികള്‍: എ.കെ സുല്‍ത്താന്‍(പ്രസി), കെ.സി ജയരാജ് കണ്ണൂര്‍, എം.ജി മണി കോട്ടയം, വി. മദനമോഹനന്‍ (വൈസ്പ്രസി), പി.ഐ ജോസ്, സൈനുദ്ദീന്‍കുഞ്ഞ്, പി. സുകുമാരപിള്ള(സംസ്ഥാന സെക്ര), എം. സുന്ദരേശന്‍ തിരുവനന്തപുരം (ട്രഷ).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  2 months ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  2 months ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  2 months ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  2 months ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  2 months ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  2 months ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  2 months ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  2 months ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  2 months ago
No Image

നാട്ടിക സീറ്റ് പേയ്മെന്റ് സീറ്റാക്കിയെന്ന് ആരോപണം, പിന്നാലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപനം; സി.സി മുകുന്ദൻ എംഎൽഎയെ പുറത്താക്കി സിപിഐ

Kerala
  •  2 months ago