വിശുദ്ധ റമദാന്‍ മൂന്നാം പത്തിലേക്ക് ഇനി ആരാധനകളുടെ അനുഗ്രഹീത രാവുകള്‍
ഒലവക്കോട്: വ്രതശുദ്ധിയുടെ പവിത്രയില്‍ വിശുദ്ധമായ റംസാന്‍ മാസം മൂന്നാം പത്തിലേക്കു പ്രവേശിച്ചതോടെ പള്ളികളും മുസ്‌ലിം ഭവനങ്ങളും ആരാധനകളില്‍ മുഖരിതമാവുകയാണ്.
കാരുണ്യത്തിന്റെയും പാപമേചനത്തിന്റെ ആദ്യത്തെ രണ്ടുപത്തുനാളുകള്‍ കഴിഞ്ഞ് നരക മോചനത്തിന്റെ മൂന്നാം പത്തിലേക്ക് കടന്നതോടെ വിശ്വാസിസമൂഹം പ്രാര്‍ത്ഥനകള്‍ അധികരിക്കുകയാണ്. റംസാനിലെ 30 നാളുകളില്‍ ഏറെ വിശേഷതയുള്ള മൂന്നാമത്തെ പത്തില്‍ ഏറെ മഹത്തരമുള്ള രാവുകളാണുള്ളത്.
ആയിരം രാവുകലേക്കാള്‍ പുണ്യമുള്ള ഒരു ദിനമായ ലൈലത്തുല്‍ ഖദ്‌റാണ് ഇനിയുള്ള പത്തു ദിനങ്ങളില്‍ ഏറ്റവും പുണ്യകരമായത്. ഏത് ദിനമാണ് ആ പുണ്യദിനമെന്ന് പറയപ്പെട്ടില്ലങ്കിലും ഒറ്റയിട്ട രാവുകളില്‍ പ്രതീക്ഷിക്കാനാണ് പ്രവാചകര്‍ അരുളിയത്. അര്‍ഹതപ്പെട്ടവര്‍ക്ക് സമ്പന്നര്‍ സക്കാത്ത് നല്‍കുന്നതും റമദാനിലെ അവസാന നാളുകളിലാണ്.
പള്ളികളില്‍ രാത്രികാലങ്ങളില്‍ ഇഅ്തികാഫിരിന്നും ഖുര്‍ -ആന്‍ പാരായണം നടത്തിയും വിശ്വാസികള്‍ ഇനിയുള്ള രാവുകളെ ധന്യതയിലാക്കും.
കാരുണ്യത്തിന്റെ കനകകവാടം തുറക്കുന്ന ആദ്യത്തെ പത്ത് നാളുകളില്‍ നിന്നും പാപമോചനത്തിന്റെ രണ്ടാം പത്തില്‍ സ്രഷ്ടാവിനോട് തന്റ പാപങ്ങള്‍ പൊറുക്കാനുള്ള തേടലുകളും കഴിഞ്ഞ് നാളത്തെ പരലോകജീവിതത്തില്‍ നരകത്തില്‍ നിന്നും മോചനം നേടാനുള്ള പ്രാര്‍ത്ഥനകളാണ് ഇനിയുള്ള നാളുകള്‍.
അതുകൊണ്ടുതന്നെ എല്ലാം മറന്ന് നാഥനില്‍ സ്വയം മനസ്സും ശരീരവും സമര്‍പ്പിതമായി മുഴുനേര പ്രാര്‍ത്ഥനകള്‍ക്ക് സമയം കണ്ടെത്തുന്ന നാളുകളാണ് ഇനി.
റമദാനിലെ പ്രധാന രണ്ടുദിനങ്ങളായ 17-ാം രാവും 27-ാം രാവും ഏറെ മഹത്തരമാണ്. ഇസ്‌ലാമിക ചരിത്രത്തിലെ യുദ്ധങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ബദ്ര്‍ യുദ്ധം നടന്ന റമദാനിലെ 17-ാം ദിനമാണ് ബദ്ര്‍ ദിനമായി ആചരിക്കുന്നത്. ഇതിനുശേഷം വരുന്ന 27-ാം രാവും അതിനേക്കാള്‍ മഹത്തരമാണ്.
ഇത്തവണ 27-ാം രാവ് വെള്ളിയാഴ്ചയാണ് എന്നതിനാല്‍ വിശ്വാസിസമൂഹം ഏറെ ധന്യതയിലാണ്. ഒരുമാസം നീണ്ട വ്രതശുദ്ധിയുടെ പവിത്രമായ നാളുകളില്‍ മനസ്സും ശരീരവും ശുദ്ധീകരണം നടത്തി ഓരോ മുസലിമും വീണ്ടും ഒരു നന്മയുടെ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്.
മുപ്പതു ദിനരാത്രങ്ങള്‍ വ്രത ശുദ്ധിയുടെ നാളുകള്‍ പൂര്‍ത്തിയാക്കി ശവ്വാല്‍ മാസത്തെ പൊന്നമ്പിളി കാണുന്നതോടെ പെരുന്നാള്‍ ദിനത്തെ വരവേല്‍ക്കാനുള്ള ആഹ്ലാദത്തിലാവും മാനവ ലോകത്തെ മുസ്‌ലിം സമൂഹം.
ഇതോടെ ഒരുമാസത്തെ വ്രതശുദ്ധിക്ക് പരിസമാപ്തിയായി വീണ്ടും 11 മാസത്തെ കത്തിരിപ്പാണ് ലോക മുസലിംങ്ങള്‍ ഒരിക്കല്‍ക്കൂടി 30 നോമ്പുകള്‍ പൂര്‍ത്തിയാക്കി മനസ്സും ശരീരവും ശുദ്ധീകരിച്ച് സ്വയം നാഥനില്‍ സമര്‍പ്പിതമാവുന്ന നാളുകള്‍ക്കായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."