എ.ബി.സിയും നായ പിടുത്തവും പാളി; തെരുവ് നായ ശല്യം രൂക്ഷം
നെട്ടൂര്‍: മരട് നഗരസഭാ പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമകുന്നു. രണ്ടു ദിവസത്തിനുള്ളില്‍ പതിനഞ്ച് പേര്‍ക്കാണ് തെരുവു നായ്ക്കളുടെ കടിയേറ്റത്. ഇന്നലെ നെട്ടൂരില്‍ തെരുവ് നായ പിഞ്ചു കുഞ്ഞിനെ കടിച്ചുകീറി.
കടിയേറ്റ ഒന്നര വയസ്സുകാരനെ രക്ഷപെടുത്താന്‍ കുഞ്ഞിനെ എടുത്ത് പൊക്കിയപ്പോള്‍ പിതാവിനും കടിയേറ്റു. രാവിലെ ആറ് മണിയോടെ നെട്ടൂര്‍ ലേക് ഷോര്‍ ആശുപത്രിക്ക് സമീപമാണ് സംഭവം. നെട്ടൂര്‍ ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തി വാടകയ്ക്കു താമസിക്കുന്ന കാസര്‍കോട് നിവാസികളായ ദമ്പതികളുടെ ഒന്നര വയസുള്ള കുട്ടിയടക്കം അഞ്ചു പേര്‍ക്കാണ് ഇന്നലെ കടിയേറ്റുത്. തുറവൂര്‍ സ്വദേശിനി ജിഷ (33), കാസര്‍കോട് സ്വദേശികളായ മുനീര്‍ (48), മുനാസ് അഹമ്മദ് (ഒന്നര) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.
കാസര്‍കോട് നിവാസികളായ ഇവരെ ആശുപത്രി ഗേറ്റിന് സമീപത്ത് വെച്ചാണ് നായ അക്രമിച്ചത്. തുടര്‍ന്ന് ആശുപത്രി ജീവനക്കാരിയേയും ഒരു ഇതര സംസ്ഥാന തൊഴിലാളിയേയും നായ അക്രമിച്ചു.വിദേശത്ത് നിന്ന് അവധിക്കെത്തിയ നെട്ടൂര്‍ നിവാസിയായ ബിനോജും നായയുടെ പരാക്രമത്തിന് ഇരയായി. ഇദ്ദേഹത്തിന് നെട്ടൂര്‍ പരുത്തിച്ചുവട് അണ്ടര്‍ പാസിന് സമീപം പ്രഭാതസവാരിക്കിടെയാണ് കടിയേറ്റത്.
എല്ലാവരും ആശുപത്രിയില്‍ ചികിത്സ തേടി. നെട്ടൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പരിസരം, പഴയ മാര്‍ക്കറ്റ്, ദേശീയപാതയിലെ അണ്ടര്‍ പാസുകള്‍, ലേക് ഷോര്‍ ആശുപത്രി പരിസരം, പച്ചക്കറി മാര്‍ക്കറ്റ് എന്നിവിടങ്ങള്‍ രാത്രിയിലും പകലും തെരുവ് നായകള്‍ കയ്യടക്കിയ അവസ്ഥയാണ്.നെട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഐ.പി വാര്‍ഡിന്റെ വരാന്തകള്‍ തെരുവ് നായകള്‍ വിശ്രമകേന്ദ്രമാക്കിയിരിക്കുകയാണ്.
നഗരസഭയുടെ പട്ടി പിടുത്തവും എ.ബി.സി പദ്ധതിയും തെരുവ് നായ്കളെ നിയന്ത്രണ വിധേയമാക്കാനായില്ല.രണ്ട് മാസം മുമ്പ് മരടില്‍ പതിനൊന്ന് പേരാണ് ഒരു ദിവസം തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായത്.
മാലിന്യ സംസ്‌കര രംഗത്തെ പരാജയവും മരടില്‍ തെരുവ് നായകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."