പെരിന്തല്‍മണ്ണയില്‍ കൈയേറ്റങ്ങള്‍ വ്യാപകമാകുന്നതായി പരാതി
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ കൈയേറ്റങ്ങള്‍ വ്യാപകമാകുന്നതായി പരാതി. റവന്യൂ പുറമ്പോക്കുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമി സ്വകാര്യവ്യക്തികള്‍ വ്യാപകമായ തോതില്‍ കൈയേറുന്നതായി സാമൂഹ്യപ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു.
പെരിന്തല്‍മണ്ണയിലെ പ്രസിദ്ധമായ കല്ലുവരമ്പ് തോട് കൈയേറുന്നത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന്് സമീപവാസികള്‍ പരാതിപ്പെടുന്നു. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡിലും മണ്ണാര്‍ക്കാട് റോഡിലും റവന്യൂ ഭൂമി കൈയേറി ബിസിനസ് സ്ഥാപനങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
പെരിന്തല്‍മണ്ണ മുണ്ടംപാലം തോട്, കൂട്ടിലങ്ങാടി പുഴയില്‍ ചെന്നു ചേരുന്ന തിരുമാന്ധാംകുന്ന് ക്ഷേത്രകടവ് അടക്കമുള്ള പ്രധാന കടവുകള്‍ ഉള്‍പ്പെടെ ജനങ്ങള്‍ കാലങ്ങളായി ഉപയോഗിച്ച വരുന്ന പുഴയുടെ ഇന്നത്തെ അവസ്ഥ കരളലിയിപ്പിക്കുന്നതാണ്. ചെറുപുഴ വ്യാപകമായി കൈയേറ്റം ചെയ്തതും കൂടാതെ വ്യാപകമായ മാലിന്യനിക്ഷേപവും സ്ഥിരം കാഴ്ചയാണ്.
ആയിരക്കണത്തിനാളുകള്‍ ഉപയോഗിച്ചുവരുന്ന പുഴ ഇന്ന് ജനങ്ങള്‍ക്ക് കാലുകുത്താന്‍പോലും കഴിയാത്ത സാഹചര്യത്തിലാണുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ കൂടാതെയുള്ള ആശുപത്രി മാലിന്യങ്ങളും ഈ പുഴയിലാണ് ഒഴുക്കിവിടുന്നത്. കൈയേറ്റം വ്യാപകമാണെങ്കിലും ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും ഇതിനെതിരേ സ്വീകരിക്കുന്നില്ലെന്നതാണ് പ്രത്യേകത. കൈയേറ്റങ്ങളും അട്ടിമറികളും വ്യാപകമാവുമ്പോള്‍ ഉദ്യോഗസ്ഥര്‍ നോക്കുകുത്തികളാകുകയാണെന്ന് ആന്റി ആക്ഷന്‍ ഫോറം വിലയിരുത്തി. പ്രസിഡന്റ് ടി ഹുസൈന്‍ അധ്യക്ഷനായി. സി രവീന്ദ്രന്‍, നാരായണന്‍, ബാലചന്ദ്രന്‍, ചീരട്ടമണ്ണ, അന്‍വര്‍ സാദത്ത് പൊന്ന്യാകുര്‍ശ്ശി, സി രവീന്ദ്രന്‍, പത്തത്ത് അബ്ദു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."