കോഴിക്കൊപ്പം കൂടും വാങ്ങണം; കര്‍ഷകരെ വലച്ച് മൃഗസംരക്ഷണ വകുപ്പ്
പുല്‍പ്പള്ളി: മൃഗസംരക്ഷണവകുപ്പിന്റെയും പഞ്ചായത്തിന്റെയും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് നല്കുന്ന മുട്ടക്കോഴി പദ്ധതിയില്‍ കോഴികുഞ്ഞുങ്ങളെ വാങ്ങുന്നതിനോടൊപ്പം കോഴിക്കൂടും വാങ്ങണമെന്ന മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശം കര്‍ഷകരെ വലക്കുന്നു.
മൃഗാശുപത്രി മുഖേന ഒരു കര്ഷകന് ആറ് മുട്ട കോഴികള്‍ ലഭിക്കണമെങ്കില്‍ 350 രൂപ ഗുണഭോക്തൃവിഹിതം അടയ്ക്കണം. എന്നാല്‍ ഇപ്പോള്‍ കൂടിന്റെ വിലയായ 4000 രൂപ കൂടി അടച്ചാല്‍ മാത്രമേ മുട്ടക്കോഴി ലഭിക്കുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ പഴയ കൂട് ഉള്ളവര്‍ പോലും പുതിയ കൂടുകള്‍ വാങ്ങണമെന്നാണ് നിര്‍ദേശം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിത്യ ചെലവിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ കര്‍ഷകര്‍ കോഴി കൃഷിയിലേക്ക് തിരിഞ്ഞത്. എന്നാല്‍ ഉല്പാദനം വര്‍ധിച്ചതോടെ കോഴിമുട്ടകള്‍ വാങ്ങാന്‍ പോലും ആവശ്യക്കാരില്ലാത്ത അവസ്ഥയാണ്. ഈ പ്രതിസന്ധി നിലനില്‍ക്കുമ്പോഴാണ് മുട്ടക്കോഴികളെ വാങ്ങുമ്പോള്‍ പുതിയ കോഴിക്കൂടും വാങ്ങണമെന്ന നിര്‍ദേശം അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."