HOME
DETAILS

ചെങ്ങന്നൂര്‍: കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത

  
backup
May 11 2018 | 18:05 PM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%be-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d


കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കാന്‍ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനമെടുക്കാനാകാതെ പിരിഞ്ഞു.
നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായതോടെ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫും മോന്‍സ് ജോസഫും അമര്‍ഷം പരസ്യമാക്കി വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചു. വ്യത്യസ്ത അഭിപ്രായങ്ങള്‍ ശക്തമായ പശ്ചാത്തലത്തില്‍ ചെങ്ങന്നൂരില്‍ ഏത് മുന്നണിക്ക് പിന്തുണ നല്‍കണമെന്ന് തീരുമാനിക്കാന്‍ ഒന്‍പതംഗ ഉപസമിതിയെ സ്റ്റിയറിങ് കമ്മിറ്റി യോഗം ചുമതലപ്പെടുത്തി.
എം.പിമാരായ ജോസ് കെ. മാണി, ജോയ് എബ്രഹാം, എം.എല്‍.എമാരായ കെ.എം മാണി, സി.എഫ് തോമസ്, പി.ജെ ജോസഫ്, മോന്‍സ് ജോസഫ്, എന്‍. ജയരാജ്, റോഷി അഗസ്റ്റിന്‍, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ട്രഷറര്‍ തോമസ് ജോസഫ് എന്നിവരടങ്ങുന്നതാണ് ഉപസമിതി. തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിശദമായ വിലയിരുത്തലുകള്‍ നടത്തി ഒരാഴ്ചയ്ക്കകം ഉപസമിതി പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും ആര്‍ക്ക് പിന്തുണ നല്‍കണമെന്ന് പാര്‍ട്ടി തീരുമാനിക്കുക.
ചെങ്ങന്നൂരില്‍ പിന്തുണ നല്‍കുന്ന കാര്യത്തില്‍ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ ഉയര്‍ന്നുവന്നു. മാണിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരുമായി കൂട്ടുവേണോയെന്ന് ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികള്‍ ചോദിച്ചു.
തീരുമാനം ഇനിയും നീട്ടിക്കൊണ്ടുപോകരുതെന്നും മലപ്പുറത്ത് കേരളാ കോണ്‍ഗ്രസിന്റെ വോട്ടുവേണ്ടെന്നുപറഞ്ഞ ഡി.സി.സി പ്രസിഡന്റുണ്ടെന്നും കേരളാ കോണ്‍ഗ്രസിനെയും കെ.എം മാണിയെയും ഇല്ലായ്മചെയ്യാന്‍ ശ്രമിച്ച പാര്‍ട്ടിക്കു പിന്തുണ നല്‍കണമോയെന്ന് കേരളാ കോണ്‍ഗ്രസ് ചിന്തിക്കണമെന്നുമായിരുന്നു ഒരുവിഭാഗം പ്രതിനിധികളുടെ വാദം. കേരളാ കോണ്‍ഗ്രസിനോട് കാട്ടിയ അനീതിക്ക് എതിരായ പ്രതികരണമായിരുന്നു ചരല്‍ക്കുന്നിലെ രാഷ്ട്രീയതീരുമാനമെന്നും കേരളാ കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ യു.ഡി.എഫ് നേതൃത്വം മാറ്റംവരുത്തിയോ എന്നത് പരിശോധിക്കണമെന്നും വൈസ് ചെയര്‍മാന്‍ കൂടിയായ ജോസ് കെ. മാണി എം.പിയും അഭിപ്രായപ്പെട്ടു. ചെങ്ങന്നൂരില്‍ എല്‍.ഡി.എഫുമായി സഹകരിക്കണമെന്നതരത്തിലുള്ള അഭിപ്രായപ്രകടനങ്ങളാണ് യോഗത്തില്‍ കെ.എം മാണിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും നടത്തിയത്. എന്നാല്‍, പി.ജെ ജോസഫ്, മോന്‍സ് ജോസഫ് ഉള്‍പ്പടെയുള്ളവര്‍ ഈ നീക്കത്തെ എതിര്‍ത്തു. കൂടാതെ മാണി വിഭാഗക്കാരനായ തോമസ് ഉണ്ണിയാടനും പാലക്കാട് ജില്ലാ പ്രസിഡന്റും എല്‍.ഡി.എഫിനെ വിമര്‍ശിച്ച് യോഗത്തില്‍ സംസാരിച്ചു. എല്‍.ഡി.എഫിന് പരസ്യപിന്തുണ നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇവര്‍ യോഗത്തില്‍ വ്യക്തമാക്കി. ചെങ്ങന്നൂരില്‍ യു.ഡി.എഫുമായി സഹകരിക്കണമെന്ന അഭിപ്രായമാണ് പി.ജെ ജോസഫ് വിഭാഗത്തിന്റേത്. ഭിന്നത രൂക്ഷമാവുകയും സമവായശ്രമങ്ങള്‍ പാളുകയും ചെയ്തതോടെ കെ.എം മാണി ഇടപെട്ട് ഉപസമിതിയെ ചുമതലപ്പെടുത്തി സ്റ്റിയറിങ് കമ്മിറ്റി യോഗം അവസാനിപ്പിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago