HOME
DETAILS

ഗുഡ്ഗാവില്‍ പല സ്ഥലത്തും ജുമുഅ നടന്നില്ല, നിസ്‌കരിക്കാനാവാതെ ആയിരങ്ങള്‍

  
backup
May 11 2018 | 19:05 PM

45654654645-2


ന്യൂഡല്‍ഹി: കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനെത്തിയ വിശ്വാസികള്‍ക്കു നേരെ സംഘ്പരിവാര്‍ അഴിഞ്ഞാടിയതിനെത്തുടര്‍ന്ന് ഗുഡ്ഗാവില്‍ ഇന്നലെ നിസ്‌കാരം നടന്നില്ല.


പള്ളിക്കു പുറത്തുവച്ചുള്ള നിസ്‌കാരം തടയുമെന്നുള്ള സംഘ്പരിവാറിന്റെ ഭീഷണി നിലവിലുള്ളതിനാല്‍ പൊലിസ് നിര്‍ദേശപ്രകാരം ഗുഡ്ഗാവിലും സമീപപ്രദേശത്തുമായി ആകെ 47 സ്ഥലങ്ങളിലാണ് ഇന്നലെ ജുമുഅ നടന്നത്. ഇതില്‍ 23 എണ്ണം തുറസ്സായ സ്ഥലമാണ്. ബാക്കിയുള്ളവ പള്ളിയോ വഖ്ഫ് ബോര്‍ഡിനുകീഴിലുള്ള സ്ഥലങ്ങളോ ആണ്. സാധാരണ 90ഓളം സ്ഥലങ്ങളിലാണ് രാജ്യതലസ്ഥാന മേഖലയില്‍പ്പെട്ട ഇവിടെ ജുമുഅ നിസ്‌കാരം നടക്കാറുള്ളത്.


ജുമുഅ നിസ്‌കാരം നടക്കുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞദിവസം തന്നെ പൊലിസ് വിശ്വാസികളെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നലെ രാവിലെ തന്നെ പള്ളികള്‍ക്കും തുറസ്സായ സ്ഥലങ്ങള്‍ക്കും ചുറ്റും വന്‍ സുരക്ഷയാണ് ഗുഡ്ഗാവ് പൊലിസ് ഒരുക്കിയിരുന്നത്.
പൊലിസ് പറഞ്ഞ സ്ഥലത്തു മാത്രം നിസ്‌കരിക്കുകയാണെങ്കില്‍ തടയില്ലെന്നും റോഡരികിലോ നിയന്ത്രണമുള്ള മറ്റുസ്ഥലങ്ങളിലോ നിസ്‌കരിക്കുകയാണെങ്കില്‍ തടയുമെന്നും സംഘ്പരിവാര്‍ സംഘടനകളുടെ ഭീഷണി നിലവിലുണ്ട്.


പൊലിസ് അനുവദിച്ച സ്ഥലങ്ങളില്‍ മാത്രം നിസ്‌കാരം നടന്നതിനാല്‍ ഇന്നലെ അക്രമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തില്ല. അതേസമയം, പതിവായി ജുമുഅ നടക്കാറുള്ള പല സ്ഥലങ്ങളും ഇന്നലെ ലഭ്യമാവാതിരുന്നതോടെ നിരവധിയാളുകള്‍ക്കു ജുമുഅ നഷ്ടമായി. 40 ശതമാനം പേര്‍ക്കെങ്കിലും ജുമുഅ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലിസ് അനുവദിച്ച സ്ഥലങ്ങളെ ചൊല്ലി ആശയക്കുഴപ്പം നിലനിന്നതും ചിലരെ ബാധിച്ചു. സംഘര്‍ഷസാധ്യത ഭയന്ന് ചിലര്‍ വീടുകളില്‍ വച്ചും നിസ്‌കരിച്ചു.


ഗുഡ്ഗാവ്, സമീപപ്രദേശമായ മെവാത് എന്നിവിടങ്ങളില്‍ താമസിക്കുന്ന മിക്ക മുസ്‌ലിംകളും താഴ്ന്ന വരുമാനക്കാരാണ്. പള്ളി നിര്‍മിക്കാനുള്ള സാമ്പത്തികശേഷിയില്ലാത്തതിനാല്‍ വെള്ളിയാഴ്ചകളില്‍ ആളൊഴിഞ്ഞ വയലിലോ പൊതുമൈതാനിയിലോ ആണ് ഇവര്‍ ജുമുഅ നിസ്‌കരിക്കാറുള്ളത്. ഇങ്ങനെ തുറസ്സായ സ്ഥലത്തു നിസ്‌കരിക്കുന്നവര്‍ക്കു നേരെ രണ്ടാഴ്ചയായി സംഘ്പരിവാര്‍ ആക്രമണം അഴിച്ചുവിട്ടുവരികയാണ്.


ബജ്‌രംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത്, ശിവസേന, ഹിന്ദു ജാഗരണ്‍ മഞ്ച്, അഖില്‍ ഭാരതീയ ഹിന്ദു ക്രാന്തി ദള്‍ തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയായ സന്‍യുക്ത് ഹിന്ദു സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടാവുന്നത്.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  33 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago