ജിന്ന മഹാനെന്ന് ബി.ജെ.പി എം.പി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കു വഹിച്ചയാളാണ് മുഹമ്മദലി ജിന്നയെന്ന് ബി.ജെ.പി എം.പി സാവിത്രി ഭായ് ഫൂലെ. ജിന്നയുടെ ചിത്രം അലിഗഡ് സര്‍വകലാശാലയില്‍ നിന്ന് നീക്കണമെന്ന ആവശ്യം സംഘ്പരിവാര്‍ ശക്തമാക്കുന്നതിനിടെയാണ് എം.പിയുടെ പ്രസ്താവന. ഉത്തര്‍പ്രദേശിലെ ബാഹ്റൈക്കില് നിന്നുള്ള എം.പിയാണ് സാവിത്രി.
ജിന്നയുടെ ചിത്രം പാര്‍ലമെന്റില്‍ സ്ഥാപിച്ചിട്ടുണ്ട്. അതുപോലെ അനുയോജ്യമായ ഇടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രം സ്ഥാപിക്കാന്‍ അനുമതി നല്കണമെന്നുംസാവിത്രി പറഞ്ഞു. ജിന്നയുടെ പേരിലുള്ള വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ദലിത് പ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തരിച്ച് വിടാനാണെന്നും തനിക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജാതിമതങ്ങള്‍ക്കപ്പുറം സ്വതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ചിട്ടുള്ള നിരവധി ആളുകളുണ്ട്. അവര്‍ എന്നും ബഹുമാനിക്കപ്പെടണമെന്നും സാവിത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."