HOME
DETAILS
MAL
ക്രോണിനിന്റെ ജാമ്യാപേക്ഷ തള്ളി; പൊലിസുകാരന് സസ്പെന്ഷന്
backup
March 16 2017 | 04:03 AM
കൊച്ചി: മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ക്രോണിന് അലക്സാണ്ടറുടെ ജാമ്യാപേക്ഷ കോടതി തള്ളി. അതേസമയം കേസില്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് എസ്.പി മധു സെന്‍ട്രല്‍ സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥനില്‍ നിന്ന് കേസ് ഡയറി ഏറ്റുവാങ്ങി.
അസി. കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൃത്യവിലോപം നടത്തിയ സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ അബ്ദുല്‍ ജലീലിനെ സിറ്റി പൊലിസ് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എസ്.ഐ എസ്. വിജയ് ശങ്കറിനെതിരേ അച്ചടക്ക നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."