HOME
DETAILS
MAL
മണിപ്പൂര്‍, ഗോവ വിഷയങ്ങളില്‍ പ്രതിപക്ഷ ബഹളം തുടരുന്നു
backup
March 16 2017 | 04:03 AM
ന്യൂഡല്‍ഹി: ഗോവയിലും മണിപ്പൂരും നടന്ന തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് സര്‍ക്കാര്‍ രൂപീകരിച്ച ബി.ജെ.പി നടപടി പാര്‍ലമെന്റില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും ബഹളത്തിനു കാരണമായി. ഗോവയിലെയും മണിപ്പൂരിലെയും ഗവര്‍ണര്‍മാരെ നീക്കം ചെയ്ത് ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ സത്യപ്രതിജ്ഞക്ക് അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ഭരണഘടനയെയും സുപ്രിം കോടതിയെയും ലംഘിച്ചാണ് ബി.ജെ.പി ഇരു സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്നും ഗുലാം നബി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."