ഗുഹാനന്ദപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഗമം
കൊല്ലം: ചവറ തെക്കുംഭാഗം ഗുഹാനന്ദപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഗമം 'ഓര്‍മക്കൂട്ട്' ഇന്നും നാളെയും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ പി. അനില്‍കുമാര്‍, സെക്രട്ടറി ബാജി സേനാധിപന്‍, ഭാരവാഹികളായ പ്രഫ. ജസ്റ്റിസ് എ. ഫ്രാന്‍സിസ്, എ. സാലസ്, ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറയിച്ചു.
12ന് രാവിലെ ഒന്‍പതിന് ഗുരുസ്മരണ, 9.30 മുതല്‍ ഐ.എം.എ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാംപും രക്തഗ്രൂപ്പ് നിര്‍ണയവും.
ചടങ്ങില്‍ ഗുഹാനന്ദപുരം ക്ഷേത്രയോഗം പ്രസിഡന്റ് കെ. ഹര്‍ഷകുമാര്‍ അധ്യക്ഷനാകും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വി. കൃഷ്ണവേണി, ഐ.എം.എ ദേശിങ്ങനാട് പ്രസിഡന്റ് ഡോ. കെ. ശോഭ, തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുശീല, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബി. വിജയകുമാരി, എ. യേശുദാസ്, പി. പ്രതീപകുമാരന്‍ പിള്ള, ഗുഹാനന്ദപുരം ക്ഷേത്രയോഗം സെക്രട്ടറി ജെ. രഘു, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ എ. ഫ്രാന്‍സിസ് സംസാരിക്കും.
വൈകിട്ട് നാലിന് നടക്കുന്ന ആരോഗ്യസെമിനാറില്‍ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.പി മോഹന്‍ദാസ് അധ്യക്ഷനാകും. പ്രശസ്ത താക്കോല്‍ദ്വാര ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ബൈജു സേനാധിപന്‍ ഉദ്ഘാടനം ചെയ്യും. കാന്‍സറും ജീവിതശൈലിയും എന്ന വിഷയത്തില്‍ തിരുവനന്തപുരം ആര്‍.സി.സി കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. എ. സജീദ് വിഷയാവതരണം നടത്തും. സതീരത്‌നം, ബി. കൃഷ്ണകുമാര്‍ സംസാരിക്കും. 13ന് ഉച്ചക്ക് 1.30 മുതല്‍ ഓരോ ബാച്ചിലെയും പൂര്‍വവിദ്യാര്‍ഥികളുടെ ഒത്തുചേരല്‍ 'ഓര്‍മ്മക്കൂട്ടം'. വൈകിട്ട് മൂന്നിന് ഗുരുവന്ദനത്തില്‍ സ്‌കൂള്‍ മാനേജര്‍ സി. രാജീവ് അധ്യക്ഷനാകും. കവി ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ചവറ ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണിപ്പിള്ള, ജില്ലാപഞ്ചായത്തംഗം ബി. സേതുലക്ഷ്മി, കവി ചവറ കെ.എസ് പിള്ള, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ കെ.ആര്‍ രവി, എച്ച്. ശാന്തന്‍, എസ്. സുരേഷ്ബാബു, വി.എം രാജ്‌മോഹന്‍, സ്വാഗതസംഘം ട്രഷറര്‍ എസ്. രാജീവന്‍ സംസാരിക്കും.
അഞ്ചു മുതല്‍ പൊതുസമ്മേളനവും പൂര്‍വവിദ്യാര്‍ഥി സംഘടനാ രൂപീകരണവും. സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുംസ്വാഗതസംഘം ചെയര്‍മാനുമായ പി. അനില്‍കുമാര്‍ അധ്യക്ഷനാകും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യും.
എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എന്‍. വിജയന്‍പിള്ള എം.എല്‍.എ, കൊല്ലം മേയര്‍ വി. രാജേന്ദ്രബാബു, പുലിമുരുകന്‍ ഫെയിം മാസ്റ്റര്‍ അജാസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. അജി, ഹെഡ്മിസ്ട്രസ് ജെ. മിനി, സ്വാഗതസംഘം അസി. സെക്രട്ടറി ദിലീപ് കൊട്ടാരം സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."