മയക്കുമരുന്ന് വില്പന: യുവാവ് പിടിയില്‍
കൊച്ചി: സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തിവരുന്ന യുവാവിനെ മയക്കുമരുന്ന് ആംപ്യൂളുമായി എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ആലുവ യു.സി കോളജ് മില്ലുംപടി കാരായിക്കുടത്ത് വീട്ടില്‍ അനൂപാണ് എക്സൈസിന്റെ പിടിയിലായത്. എറണാകുളം എക്സൈസ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
ഇയാളില്‍ നിന്ന് 200 ബ്യൂപ്രിനോര്‍ഫിന്‍ ആംപ്യൂളുകളാണ് പിടിച്ചെടുത്തത്. ഇതിന് ഏകദേശം അഞ്ച് ലക്ഷം രൂപ വരുന്നമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. കാന്‍സര്‍ രോഗികള്‍ വേദന സംഹാരിയായി ഉപയോഗിക്കുന്നവയാണ് ഈ ആംപ്യൂളുകള്‍. ഡല്‍ഹി നിസാമുദ്ദീനില്‍ നിന്ന് മയക്കുമരുന്ന് ആംപ്യൂള്‍ വാങ്ങി ആലുവ, ഞാറയ്ക്കല്‍ പ്രദേശങ്ങളിലെ സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നയാളാണ് അനൂപ്.
കുറെനാളുകള്‍ക്ക് ശേഷമാണ് ഇത്രയും അധികം മയക്കുമരുന്ന് പിടിച്ചെടുക്കുന്നത്. എക്സൈസ് പ്രത്യേക സ്ക്വാഡിന്റെ ഷാഡോ സംഘത്തിന്റെ ശക്തമായ നിരീക്ഷണത്തെ തുടര്‍ന്ന് ജില്ലയില്‍ മയക്കുമരുന്ന് വില്പന കുറച്ചിരിക്കുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അന്വേഷണ സംഘത്തില്‍ എക്സൈസ് കമ്മിഷണറുടെ ഷാഡോ ടീം അംഗം പ്രിവന്റീവ് ഓഫിസര്‍ വി.എ ജബ്ബാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.പി സുദീപ് കുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ എ.എസ് ജയന്, എം.എ.കെ ഫൈസല്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി എക്സ്.റൂബന്‍, എന്‍.പി ബിജു, രഞ്ജു എല്‍ദോ തോമസ്, എന്‍.ഡി ടോമി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."