ട്രംപിനെ അനുകരിച്ച് ബി.ജെ.പി; മുസ്ലിങ്ങള്‍ നാടുവിടണമെന്നാവശ്യപ്പെട്ട് യു.പിയില്‍ പോസ്റ്റര്‍
ബറേലി: മുസ്ലിങ്ങളായ പ്രദേശവാസികള്‍ ഉടന്‍ നാടുവിടണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ പോസ്റ്ററുകള്‍. ബറേലിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ജിയാനാഗ്ല എന്ന ഗ്രാമത്തിലാണ് മുസ്ലിങ്ങളോട് നാടുവിടാന്‍ ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ട്രംപ് ചെയ്യുന്നതു പോലെ തങ്ങളും ചെയ്യുമെന്നാണ് ഭീഷണി. ഈ വര്ഷാവസാനമാവുമ്പോഴേക്കും നാടു വിട്ടില്ലെങ്കില്‍ കനത്ത പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും പോസ്റ്ററില്‍ മുന്നറിയിപ്പു നല്കുന്നു.
'ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയാണ് അധികാരത്തിലുള്ളത്. അതുകൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവിടുത്തെ മുസ്ലിങ്ങളോട് ചെയ്യുന്നത് ഇവിടുത്തെ ഹിന്ദുക്കളും ചെയ്യും.'
യു.പിയില്‍ ബി.ജെ.പി വന്‍വിജയം നേടിയ പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ധ്രുവീകരണത്തിലൂടെയാണ് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അധികാരത്തിലേറിയതെന്ന പരാമര്‍ശത്തിന് ആക്കം കൂട്ടുന്നതാണ് ഇത്. 'ഗ്രാമത്തിലെ ഹിന്ദുക്കള്‍' ഒപ്പിട്ടിരിക്കുന്ന പോസ്റ്ററില്‍ ഗാര്‍ഡിയന്റെ സ്ഥാനത്ത് ബി.ജെ.പി എം.പിയുടെ പേരാണുള്ളത്.
തിങ്കളാഴ്ച രാവിലെയോടെയാണ് ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ കണ്ടത്. ഞായറാഴ്ച രാത്രി വൈകിവരെ ഹോളി ആഘോഷം നടന്നിരുന്നെന്നും പിന്നീട് എപ്പോഴാണ് ഇത് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."