
ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായി വാഴകള്‍ക്ക് വെള്ളക്കൂമ്പ് രോഗം
മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കര്‍ഷകര്‍കര്‍ക്ക് തിരിച്ചടിയായി വാഴകള്‍ക്ക് വെള്ളക്കൂമ്പ് രോഗവും. കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആഞ്ഞ് വീശിയ ചുഴലിക്കാറ്റില്‍ ഏക്കറ് കാണക്കിന് വാഴ കൃഷി നശിച്ചതിന് പിന്നാലെ വാഴ കര്‍ഷകര്‍ക്ക് തിരിച്ചടിയായി വെള്ള കൂമ്പ് രോഗവും. ചുഴലി കാറ്റിനെ അതിജീവിച്ച ചെറിയ വാഴകള്‍ക്കാണ് ഇപ്പോള്‍ കൂമ്പ് ചീയല്‍ രോഗം പിടിപ്പെരിക്കുന്നത്. കിഴക്കന്‍ മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ വെള്ളകൂമ്പ് രോഗം പിടിപ്പെട്ട വാഴയുടെ കൂമ്പ് ചീയലാണ് രോഗം. പായിപ്ര പഞ്ചായത്തിലാണ് കൂമ്പ് ചീയല്‍ രോഗം വ്യാപകമായി കണ്ട് വരുന്നത്.
നാലും അഞ്ചും മാസം പ്രായമായ വാഴകള്‍ക്കാണ് രോഗം പിടിപെടുന്നത്. വാഴയ്ക്ക് കൂമ്പ് വരുന്നതോടെ വെള്ള നിറമാകുകയും, പിന്നീട് ചീയല്‍ ആരംഭിക്കുകയും ചെയ്യും. ഇതോടെ കൂമ്പ് നശിക്കുകയും ചെയ്യും. ആദ്യം ഒന്നോ, രണ്ടോ വാഴയ്ക്ക് രോഗം പിടിപെടുന്നത്. എന്നാല്‍ കൂടുതല്‍ വാഴകളിലേയ്ക്ക് രോഗം പടരുന്നതോടെയാണ് കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെടുന്നത്. പായിപ്ര പഞ്ചായത്തിലെ മുളവൂര്‍ ആലപ്പുറത്തുകുടി എ.പി.മുഹമ്മദിന്റെ 200ഓളം വാഴകള്‍ക്കാണ് രോഗം പിടിപ്പെട്ടിരിക്കുന്നത്.
കൃഷി ഭവനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബോറാക്‌സ് മിശ്രിതം തളിയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കിഴയ്ക്കന്‍ മേഖലയിലെ പലപഞ്ചായത്തുകളിലും വാഴയ്ക്ക് രോഗം കണ്ട് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കൂമ്പ് ചീയല്‍ രോഗത്തിന് പ്രധാന കാരണം കോഴി വളത്തിന്റെയും, യൂറിയയുടെയും അമിതമായ ഉപയോഗമാണന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
മണ്ണ് ഇളക്കത്തിനായി കിഴയ്ക്കന്‍ മേഖലയില്‍ വിവിധ കൃഷികള്‍ക്ക് കോഴി വളം ഉപയോഗിക്കുന്നത് വ്യാപകമായിരിക്കുകയാണ്. വാഴ കൃഷിയ്ക്ക് കോഴി വളവും, യൂറിയയും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് മണ്ണില്‍ നൈട്രജന്റെ അളവ് കൃമാതീതമായി വര്‍ധിക്കുകയും വാഴ അമിതമായി വളരാന്‍ തുടങ്ങുകയും ചെയ്യും.
ഇതോടെ വാഴയുടെ ഇല തഴച്ച് വളരുകയും കൂമ്പിന് ചീയല്‍ ആരംഭിക്കുകയും ചെയ്യുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. വേനല്‍ മഴ സുലഭമായി ലഭിച്ചതാണ് രോഗം പെട്ടന്ന് പിടിപെടാന്‍ കാരണമെന്നും പറയപ്പെടുന്നു. ബോറാക്‌സ് മിശ്രിതം തളിയ്ക്കലാണ് പ്രതിവിധിയെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ LAT എയ്‌റോസ്‌പേസുമായി വ്യോമയാന രംഗത്തേക്ക്
National
• 6 days ago
ബോംബ് വര്‍ഷം...പട്ടിണി...വച്ചുനീട്ടിയ ഇത്തിരി അന്നത്തില്‍ മയക്കുമരുന്നും; ഗസ്സയുടെ ചോരകുടിച്ച് മതിവരാത്ത ഇസ്‌റാഈല്‍
International
• 6 days ago
പുത്തൻ സ്ലീപ്പർ ബസുകളുമായി കെഎസ്ആർടിസി: സ്വകാര്യ കുത്തക തകർക്കാൻ മന്ത്രി ഗണേഷ് കുമാറിന്റെ നീക്കം
Kerala
• 6 days ago
പോളിംഗ് ബൂത്തിൽ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം: ഇന്ത്യയിലെ ആദ്യത്തെ ഇ-വോട്ടിംഗിന് ബീഹാറിൽ തുടക്കം
National
• 6 days ago
ഹാരിസ് ചിറക്കൽ കേരളത്തിൻ്റെ കഫീൽ ഖാൻ; ആ ധീരതയെ അഭിനന്ദിക്കാതെ വയ്യ: പി.കെ ഫിറോസ്
Kerala
• 6 days ago
ആദ്യ കുഞ്ഞിന്റേത് സ്വാഭാവിക മരണം, രണ്ടാമത്തെ കുഞ്ഞിനെ കൊന്നു; തൃശൂരില്‍ നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തില്‍ മാതാവിന്റെ മൊഴി
Kerala
• 6 days ago
സ്വന്തം ഫാമില്‍ പശുക്കളെ നോക്കാനെത്തിയ ക്ഷീര കര്‍ഷകനെ പതിയിരുന്ന് ആക്രമിച്ച് ഗുഗിള്‍പേ വഴി പണം കവര്‍ന്നു
Kerala
• 6 days ago
ജാർഖണ്ഡിൽ കനത്ത മഴ: സ്കൂൾ വെള്ളത്തിൽ മുങ്ങി, 162 വിദ്യാർഥികളെ മേൽക്കൂരയിൽനിന്ന് രക്ഷപ്പെടുത്തി
National
• 6 days ago
മുന്‍ എം.എല്‍.എയുടെ രണ്ടാംകെട്ടില്‍ വെട്ടിലായി ബി.ജെ.പി; കെട്ട് 'വൈറല്‍', പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
National
• 6 days ago
ജയ്‌സാൽമീർ അതിർത്തിയിൽ രണ്ട് പാകിസ്താൻ പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
National
• 6 days ago
കൊതുകാണെന്ന് കരുതി തല്ലിക്കൊല്ലാൻ പോകല്ലേ..ചിലപ്പോൾ ചൈനയുടെ കൊതുകിന്റെ വലിപ്പമുള്ള സ്പൈ ഡ്രോൺ ആയിരിക്കാം
Tech
• 6 days ago
കോഴിക്കോട് മണ്ണിടിഞ്ഞുണ്ടായ അപകടം: കുടുങ്ങിക്കിടന്ന തൊഴിലാളിയുടെ ജീവൻ രക്ഷിക്കാനായില്ല, രണ്ടുപേർ ആശുപത്രിയിൽ
Kerala
• 6 days ago
സയണിസ്റ്റ് മിസൈലുകള്‍ക്കു മുന്നില്‍ അടിപതറാതെ നിന്ന ധീരതക്ക് വെനസ്വേലയുടെ ആദരം; ഇറാനിയന്‍ മാധ്യമപ്രവര്‍ത്തക സഹര്‍ ഇമാമിക്ക് സിമോണ്‍ ബോളിവര്‍ പുരസ്ക്കാരം
International
• 6 days ago
കോഴിക്കോട് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരാൾ മണ്ണിനടിയിൽ, രണ്ടുപേരെ രക്ഷപ്പെടുത്തി, പ്രതിഷേധവുമായി നാട്ടുകാർ
Kerala
• 6 days ago
ടോൾ ഒഴിവാക്കാൻ കുറുക്കുവഴി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; വലിയ വില നൽകേണ്ടി വരുമെന്ന് അബൂദബി പൊലിസ്
uae
• 6 days ago
വെളിപ്പെടുത്തലില്‍ ഉറച്ച് ഡോക്ടര്‍ ഹാരിസ്: രോഗികള്‍ക്ക് വേണ്ടിയാണ് പറയുന്നതെന്നും ശസ്ത്രക്രിയക്കായി കാത്തു നില്ക്കുന്നവര് നിരവധി പേരെന്നും ഡോക്ടര്‍
Kerala
• 6 days ago
വരുന്നത് തിരക്കേറിയ വേനല്‍ സീസണ്, വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ വിമാനത്താവളം; ചൊവ്വാഴ്ച മുതലുള്ള രണ്ടാഴ്ച എത്തുക എട്ടുലക്ഷം യാത്രക്കാര്‍
uae
• 6 days ago
അപ്പാർട്മെന്റുകൾ വാടകക്കെന്ന് വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പ്; ഒടുവിൽ വ്യാജ ഏജന്റ് ദുബൈ പൊലിസിന്റെ പിടിയിൽ
uae
• 6 days ago
ജലനിരപ്പ് 136.25 അടിയായി ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു
Kerala
• 6 days ago
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് - ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചേക്കും; നൽകാനുള്ളത് കോടികളുടെ കുടിശിക
Kerala
• 6 days ago
കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു, കൊന്നത് രണ്ട് കുഞ്ഞുങ്ങളെ; കര്‍മം ചെയ്യാന്‍ അസ്ഥികള്‍ സൂക്ഷിച്ചു!, സംഭവം തൃശൂരില്‍
Kerala
• 6 days ago