തിരുനെല്ലി ക്ഷേത്രത്തില്‍ 42 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍
മാനന്തവാടി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ 42 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡിന്റെ 37.64 കോടി രൂപയുടെയും ടൂറിസം വകുപ്പിന്റെ 4.75 കോടി രൂപയുടെയും വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
പുരാതന ക്ഷേത്രത്തിന്റെ പവിത്രതയും തനിമയും നിലനിര്‍ത്തിയും പ്രകൃതിക്കും പാരിസ്ഥിതിക്കും കോട്ടം തട്ടാത്ത വിധത്തിലുമാണ് വികസന പ്ലാന്‍ തയാറാക്കുന്നത്. വികസനത്തിനും പാര്‍ക്കിങ്ങിനുമായി സ്വകാര്യ വ്യക്തികളുടെ സ്ഥലം വിലക്കെടുക്കും. ചുറ്റമ്പല നിര്‍മാണത്തിന് 3.80 കോടി, വിളക്കുമാടം വിപുലീകരണത്തിന് 1.94 കോടി, തിരുമുറ്റം കരിങ്കല്‍ പതിക്കലിന് 30 ലക്ഷം, പടിഞ്ഞാറ് ഭാഗം മതില്‍ കെട്ടാന്‍ 160 ലക്ഷം, വഴിപാട് കൗണ്ടര്‍ നിര്‍മാണത്തിന് 25 ലക്ഷം അനുവദിച്ചു.
ശുദ്ധജലം എത്തിക്കുന്ന പദ്ധതിക്ക് 75 ലക്ഷം രൂപയും തെക്ക് ഭാഗത്ത് വിശ്രമ മന്ദിര ഹാള്‍ നിര്‍മ്മിക്കാന്‍ 45 ലക്ഷം രൂപയും അന്നദാനഹാള്‍ നിര്‍മ്മാണത്തിന് 80 ലക്ഷം രൂപയും കരിങ്കല്‍ പാത്തി സംരക്ഷണത്തിന് 10 ലക്ഷം രൂപയും പഞ്ച തീര്‍ത്ഥകുളം റിപ്പയറിന് പത്ത് ലക്ഷം രൂപയും ഗുണ്ഡികാക്ഷേത്ര നവീകരണത്തിന് 25 ലക്ഷം രൂപയും പാപനാശിനിയില്‍ പോകുന്ന വഴി കരിങ്കല്‍ പതിക്കലിന് 75 ലക്ഷം രൂപയും പാപനാശിനി യില്‍ വൈദ്യുതീകരണം ക്ലോക്ക് മുറി വസ്ത്രം മാറ്റാനുള്ള സൗകര്യം ചെക്ക്ഡാം ബലികര്‍മ സൗകര്യം എന്നിവക്കായി 65 ലക്ഷം രൂപയും നീക്കിവെച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ വാസു, കെ. മുരളി, എ.എസ് അജയകുമാര്‍, മരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കൊട്ടറ വാസുദേവ്, വി. കേശവന്‍, പി.വി വിമല, കെ. കൃഷ്ണന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."