വനംവകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ കേസെടുക്കണം: ടി. സിദ്ദീഖ്
തിരുവമ്പാടി: പതിറ്റാണ്ടുകളായി എല്ലാ വിധ രേഖകളോടും കൂടി കൈവശം വച്ചനുഭവിക്കുന്നതും 1971ന് മുന്‍പ് പട്ടയം ലഭിച്ചതുമായ കര്‍ഷകരുടെ ഭൂമിയില്‍ കടന്നുകയറി ജണ്ട കെട്ടുന്നതും വീടുകളും കെട്ടിടങ്ങളും സീല്‍ ചെയ്ത് ജനങ്ങളെ ഇറക്കി വിടുന്നതും മനുഷ്യാവകാശ ലംഘനമാണെന്നും ഇത്തരം നടപടികള്‍ക്ക് നേതൃത്വം നല്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ കേസെടുക്കണമെന്നും ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ്.
മുത്തപ്പന് പുഴ, കുണ്ടന്‍ തോട്, മറിപ്പുഴ ഭാഗങ്ങളില്‍ വനം വകുപ്പ് നടത്തുന്ന നീതി നിഷേധത്തിനും കൃഷിയിടങ്ങളിലേക്കുള്ള കടന്നുകയറ്റത്തിനും എതിരേ കോണ്‍ഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആനക്കാംപൊയില്‍ വനം വകുപ്പ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങളില്‍ ഇടപെടാതെ മുഖം തിരിഞ്ഞു നില്ക്കുന്ന എം.എല്‍.എ അടിയന്തരമായി പ്രശ്ന പരിഹാരത്തിനായി പ്രവര്‍ത്തിക്കണമെന്നും സര്‍വേ നടപടികളും ജണ്ട കെട്ടലും നിര്‍ത്തിവയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും ധര്‍ണയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ബാസ് ജേക്കബ്, ഫിലിപ് പാമ്പാറ, ഏലിയാമ്മ ജോര്‍ജ്, അന്നമ്മ മാത്യു, സി.ജെ. ആന്റണി, അന്നക്കുട്ടി ദേവസ്യ, തമ്പിപറ കണ്ടത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."