നീലഗിരിയിലെ സ്വകാര്യ ഫാക്ടറികള്‍ പച്ച തേയില സംഭരണം നിര്‍ത്തി
ഊട്ടി: കുന്നൂര് വാണിജ്യ കേന്ദ്രത്തില്‍ നടന്ന ലേലത്തില്‍ കാര്യമായ വില്‍പ്പന നടക്കാത്തതിനെ തുടര്‍ന്ന് നീലഗിരി ജില്ലയിലെ സ്വകാര്യ തേയില സംസ്കരണ ഫാക്ടറികള്‍ തേയില സംഭരണം നിര്‍ത്തിവച്ചു.
പച്ചത്തേയില നല്കുന്ന കര്‍ഷകര്‍ക്ക് ടീ ബോര്‍ഡ് നിര്‍ണയിച്ച വില നല്‍കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ലേലകേന്ദ്രത്തില്‍ ചായപ്പൊടി കെട്ടിക്കിടക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് വില നല്കാന് കഴിയാത്തതിനെ തുടര്‍ന്നാണ് സംഭരണം താല്‍ക്കാലികമായി നിര്‍ത്തിയത്. ഇതോടെ നൂറുകണക്കിന് ചെറുകിട കര്‍ഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
ചെറുകിട സ്വകാര്യ ഫാക്ടറികള്‍ സംഭരണം നിര്‍ത്തിയതോടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്ക്കോ ഫാക്ടറിയിലേക്ക് പച്ചത്തേയില വരവ് പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ഇതോടെ ഫാക്ടറിയില്‍ കര്‍ഷകരില്‍ നിന്ന് ക്വാട്ട നിശ്ചയിച്ച് തേയില സംഭരിക്കാനാണ് അധികൃതരുടെ തീരുമാനം. ചെറുകിട കര്‍ഷകരെ വലക്കുന്ന പ്രശ്നത്തിന് അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."