അരൂരിലെ പിന്നാക്ക സമുദായക്കാര്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായുള്ള തുക കൈമാറി
അരൂര്‍: അരൂര്‍ പഞ്ചായത്തില്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി തുക അനുവദിച്ചു. പഞ്ചായത്തിലെ പിന്നോക്ക സമുദായക്കാര്‍ക്ക് വേണ്ടിയാണ് ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നത്.നിര്‍മ്മാണത്തിന്റെ ആദ്യ ഗഡുവായ ഒന്നരക്കോടി രൂപ അരൂര്‍ പഞ്ചായത്തിന് അനുവദിച്ച് കൈമാറി. അരൂര്‍ പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡിലെ വെളുത്തുള്ളി റോഡില്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി ഇരുപത്തിയഞ്ചു സെന്റ് സ്ഥലം വാങ്ങിയിരുന്നു.
ഇവിടെയാണ് ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നത്. പഞ്ചായത്തിന്റെ പിന്നോക്ക സമുദായങ്ങള്‍ക്കായുള്ള തുക ഉപയോഗിച്ചാണ് സ്ഥലം വാങ്ങിയത്.
ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി പട്ടികജാതി വികസന വകുപ്പാണ് തുക കെമാറിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ നാല്‍പ്പത് കുടുമ്പങ്ങള്‍ക്കായാണ് ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നത്. പിന്നീട് ഘട്ടംഘട്ടമായി പഞ്ചായത്തിലെ മുഴുവന്‍ പിന്നോക്ക സമുദായക്കാര്‍ക്കും ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയാണിത്. പൂര്‍ണ്ണമായും സൗജന്യമായാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. വീട് നിര്‍മ്മാണത്തിനായുള്ള സ്ഥലപരിശോധന നടത്തുവാനായി സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ നാലംഗ സംഘം അരൂരിലെത്തി നിര്‍മ്മാണത്തിനായുള്ള സ്ഥലം പരിശോധന നടത്തി. അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ, വൈസ് പ്രസിഡന്റ് നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അരൂര്‍ പഞ്ചായത്തിലെ മുഴുവന്‍ പിന്നോക്ക സമുദായക്കാര്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയുടെ ഭാഗമായി അരൂര്‍ പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ അന്‍പത് സെന്റ് സ്ഥലം കൂടി വാങ്ങി ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചിട്ടുണ്ട്.
ഫ്‌ളാറ്റ് അനുവദിക്കുന്നവരില്‍ നിന്നും പ്രതിമാസം നിശ്ചിത തുക ഈടാക്കുവാനും പദ്ധതിയിട്ടിട്ടുണ്ട്. ഫ്‌ളാറ്റില്‍ ഉദ്പാദിപ്പിക്കപ്പെടുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജനം, കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍, ഫ്‌ളാറ്റിന്റെ സംരക്ഷണം,എന്നിവക്കായി നിയോഗിക്കപ്പെടുന്നവര്‍ക്ക് നല്‍ക്കേണ്ട ശമ്പളം തുടങ്ങിയവക്കായാണ് നിശ്ചിത തുക താമസക്കാരില്‍ നിന്നും പഞ്ചായത്ത് ഈടാക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഒരു വര്‍ഷത്തേക്കുള്ള തുക കണക്കാക്കി ഇത് വീതിച്ചാണ് പ്രതിമാസം ഈടാക്കുന്നത്. ഇതിന്റെ പൂര്‍ണ്ണ നിയന്ത്രണം അരൂര്‍ പഞ്ചായത്തിനായിരിക്കും. യാതൊരുവിധമായ അനിഷ്ട സംഭവങ്ങള്‍ ഫ്‌ളാറ്റില്‍ ഉണ്ടാകുവാന്‍ അനുവദിക്കില്ലെന്നും ഇതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുവാനും പദ്ധതിയിട്ടിട്ടുള്ളതായി പഞ്ചായത്ത് അധികാരികള്‍ പറഞ്ഞു.
അരൂര്‍ പഞ്ചായത്തില്‍ ആയിരത്തിലധികം പട്ടിക വിഭാഗക്കാരാണുള്ളത്. ഇവരെ സംരക്ഷിക്കുകയെന്ന പദ്ധതിയാവിഷ്‌ക്കരിച്ചാണ് ഫ്‌ളാറ്റ് നിര്‍മ്മാണം ആരംഭിക്കുന്നത്. കഴിഞ്ഞ ടേമിലെ യു.ഡി.എഫ് പഞ്ചായത്ത് ഭരണകാലത്താണ് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി പ്രവര്‍ത്തനം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."