ബോട്ടുകള്‍ക്ക് എഞ്ചിന്‍ തകരാര്‍; കുട്ടനാട്ടുകാര്‍ ദുരിതത്തില്‍
കുട്ടനാട്: ജലഗതാഗത വകുപ്പിന്റ് സര്‍വ്വീസ് ബോട്ടുകള്‍ തുടര്‍ച്ചയായി എഞ്ചിന്‍ തകരാറിലാകുന്നത് മൂലം കുട്ടനാട്ടില്‍ യാത്രാക്ലേശം രൂക്ഷമായി.ആലപ്പുഴ ചെറുകര കോട്ടയം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മുപ്പത്തിയേഴാം നമ്പര്‍ ബോട്ട് കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഒമ്പത് തവണ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് സര്‍വ്വീസ് മുടക്കിയെന്നാണ് യാത്രക്കാര്‍ പറയുന്നത്.
ബോട്ടുകള്‍ കൃത്യമായി അറ്റകുറ്റപണി നടത്താത്തതിനാല്‍ കുട്ടനാടന്‍ മേഖലകളിലേക്കുള്ള ബോട്ട് സര്‍വ്വീസുകള്‍ ഒട്ടുമിക്കപ്പോഴും മുടങ്ങുകയോ, വൈകുകയോ ചെയ്യുന്നുണ്ട്. മഴക്കാലമായതിനാല്‍ കാറ്റും കോളുമുള്ളപ്പോള്‍ യാത്രക്കാരുമായി പോകുന്ന സര്‍വ്വീസ് ബോട്ടുകള്‍ എഞ്ചിന്‍ തകരാറിലായാല്‍ അത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന ഭീതിയും യാത്രക്കാര്‍ക്കുണ്ട്.ബോട്ട് സര്‍വ്വീസ് ഇത്തരത്തിലായതിനാല്‍ മാര്‍ത്താന്‍ ഡാന്‍, സീബ്ലോക്ക് എന്നിവടങ്ങളിലും രൂക്ഷമായ യാത്രാ ദുരിതമാണ് ജനം അനുഭവിക്കുന്നത്. തകരാറിലായ തടി ബോട്ടുകള്‍ക്ക് പകരം ഇരുമ്പ് ബോട്ടുകള്‍ സര്‍വ്വീസ് നടത്തിയാല്‍ അവയ്ക്ക് കൃത്യ സമയത്ത് ഓടിയെത്താല്‍ സാധിക്കില്ലെന്നാണ് യാത്രക്കാരുടെ വാദം.
തടി ബോട്ടുകളുടെ വേഗതയില്‍ ഇരുമ്പ് ബോട്ടുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്തതിനാല്‍ കൂടുതല്‍ ഉള്ള തടി ബോട്ടുകള്‍ കൃത്യ സമയത്ത് എഞ്ചിന്‍ പണിയുള്‍പ്പെടെയുള്ള അറ്റകുറ്റപണി നടത്തുകയാണ് വകുപ്പ് ചെയ്യേണ്ടത്. എന്നാല്‍ ഇത്തരത്തില്‍ യാത്രക്കാരില്‍ നിന്നും ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."