HOME
DETAILS
MAL
വാഹന പരിശോധനയുടെ പേരില്‍ ജനങ്ങളെ പീഡിപ്പിക്കുന്നുവെന്ന്
backup
June 25, 2016 | 3:19 AM
തൊടുപുഴ : വാഹനപരിശോധനയുടെ പേരില്‍ പൊലിസ് ജനങ്ങളെ പീഡിപ്പിക്കുന്നതായി ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍.ഐ ബെന്നി ആരോപിച്ചു. തൊടുപുഴ ടൗണിലും സമീപപ്രദേശങ്ങളിലും പരിശോധനയുടെ പേരില്‍ വാഹനങ്ങള്‍ തടഞ്ഞിടുന്നത് പതിവായിരിക്കുകയാണ്.
തിരക്കേറിയ സ്ഥലങ്ങളിലും കൊടുംവളവുകളിലും പരിശോധന നിരോധിച്ചിട്ടുണ്ടെങ്കിലും വകവെക്കുന്നില്ല. ഒരേസമയം നിരവധി വാഹനങ്ങള്‍ തടഞ്ഞിടുന്നത് മൂലം ഗതാഗത സ്തംഭനവും ഉണ്ടാകുന്നുണ്ട്. ഉദ്യോഗസ്ഥന്‍ വാഹനത്തിനടുത്ത് ചെന്ന് പരിശോധന നടത്തണമെന്ന ഡി.ജി.പിമാരുടെ ഉത്തരവുകളും കാറ്റില്‍ പറത്തിയിരിക്കുകയാണ്. ചില ഉദ്യോഗസ്ഥര്‍ പെറ്റി വാങ്ങി രസീത് നല്‍കാതിരിക്കുന്നതായും എന്‍.ഐ ബെന്നി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."