ഗ്ലൂക്കോമ വാരാചരണം സംഘടിപ്പിച്ചു
വടക്കാഞ്ചേരി: ലോക ഗ്ലൂക്കോമ വാരാചരണത്തിന്റെ ഭാഗമായി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബോധവല്‍ക്കരണ പരിപാടിയും റാലിയും സംഘടിപ്പിച്ചു. മെഡിക്കല്‍ കോളജ് നേത്ര രോഗ ചികിത്സ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടികള്‍ ആശുപത്രി ആര്‍.എം.ഒ ഡോ. സി.പി മുരളി ഉദ്ഘാടനം ചെയ്തു. കണ്ണില്‍ പ്രഷര്‍ കൂടി ഞരമ്പിന് കേടുവരുന്ന അവസ്ഥയാണിത്.
തക്ക സമയത്ത് കണ്ടെത്തി ചികിത്സിച്ചാല്‍ അന്ധതയെ തടയുവാന്‍ കഴിയുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ നേത്രരോഗ ചികിത്സ വിഭാഗം മേധാവി ഡോ.കെ.സി രജനി പറഞ്ഞു അസിസ്റ്റന്റ് പ്രൊഫ. ഡോ.സുമ വിഷയാവതാരണം നടത്തി. ഐ.എം.എ മുളങ്കുന്നത്തക്കാവ് മേഖല പ്രസിഡന്റ് ഡോ. പ്രീതി, ഡോ. നിര്‍മല്‍ ഭാസ്‌കര്‍, ഡോ.സുധ, നഴ്‌സിങ് ഓഫിസര്‍മാരായ പൊന്നുകുട്ടി, ലില്ലി എന്നിവര്‍ പങ്കെടുത്തു. ആശുപത്രി പരിസരത്ത് നടന്ന റാലിയില്‍ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."