കൂട്ടുകാര്‍ കൂടൊരുക്കുന്നു നാസറിന് അന്തിയുറങ്ങാന്‍ ഇനി സ്വന്തം വീട്
ശ്രീകൃഷ്ണപുരം: കരള്‍ രോഗ ബാധിതനായ ലക്ഷം വീട് കോളനിയിലെ ആലിക്കല്‍ നാസറിന് ശ്രീകൃഷ്ണപുരം നിവാസികളുടെ കാരുണ്യത്താല്‍ സ്വന്തമായ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാവുന്നു. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മേഞ്ഞ കൂരയിലാണ് താമസം. ചുമട്ട് തൊഴിലാളിയായ നാസര്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി കരള്‍ രോഗബാധിതനാണ്.
അരോഗ്യമുള്ള സമയത്ത് വാടക വീട്ടിലാണ് താമസിച്ചിരുന്നത്. കുടുംബത്തിന്റെ ഏക അത്താണി ആയിരുന്ന നാസര്‍ അസുഖം പിടിപെട്ട് കിടപ്പിലായതോടെ നിത്യവൃത്തിക്ക് പോലും പണം കണ്ടെത്താന്‍ ഈ കുടുംബത്തിന് കഴിയാതെ വന്നു. ഈ സാഹചര്യത്തില്‍ വീടിനു വാടക നല്കാന് പണമില്ലാത്തത് കാരണം ലക്ഷം വീട് കോളനിയിലാണ് താമസിക്കുന്നത്.
മൂത്ത മകള്‍ ശാരീരിക വൈകല്യമുള്ളത് കൊണ്ട് ചികിത്സക്ക് പോലും ബുദ്ധിമുട്ടി. ശീകൃഷ്ണപുരം നിവാസികളുടെ കൂട്ടായ്മക്ക് കീഴില്‍ നാസറിനും കുടുംബത്തിനും സുരക്ഷിതമായി അന്തിയുറങ്ങാന്‍ പാര്‍പ്പിട സഹായ സമിതിക്ക് രൂപം നല്‍കിയിരിക്കുകയാണ്. ലക്ഷം വീട് കോളനിയില്‍ പഞ്ചായത്ത് നല്കിയ നാലു സെന്റ് സ്ഥലത്താണ് വീട് നിര്‍മിച്ച് നല്‍കുന്നത്. വീടിന്റെ തറക്കല്ലിടല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി അരവിന്ദാക്ഷന് മാസ്റ്റര്‍, ശ്രീകൃഷ്ണപുരം എസ്.ഐ കൃഷ്ണന്, വില്ലേജ് ഓഫിസര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."