പകര്‍ച്ചപ്പനി പ്രതിരോധം: ജനപങ്കാളിത്തത്തോടെ നടപടിയെടുക്കുമെന്ന്
കോട്ടയം: ജില്ലയില്‍ ഡെങ്കിപ്പനി പ്രതിരോധത്തിന് ജനപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് അടിയന്തിര നടപടിയെടുക്കുമെന്നും സാമൂഹ്യ, രാഷ്ട്രീയ, യുവജന സംഘടനകളുടെ സഹകരണം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.
ജൂലൈ രണ്ട്, ഒന്‍പത്, പതിനാറ് തീയതികളില്‍ എല്ലാ വീടുകളും റബര്‍ തോട്ടങ്ങളും സ്ഥാപനങ്ങളും കൊതുകുനശീകരണം നടത്തുന്നതിനു പഞ്ചായത്ത്തല കര്‍മ പദ്ധതി തയ്യാറാക്കുമെന്നു ഡി.എം.ഒ അറിയിച്ചു.
പനിബാധിതര്‍ എത്രയും വേഗം വിദഗ്ധ ചികിത്സ നേടുകയും ധാരാളം പാനീയങ്ങള്‍ കുടിക്കുകയും കൊതുകു വലയ്ക്കുള്ളില്‍ വിശ്രമിക്കുകയും വേണം. സ്വയം ചികിത്സ ഒഴിവാക്കണം. പനിബാധിതര്‍ ജോലിക്ക് പോകുന്നതും പനി ബാധിച്ച കുട്ടികളെ സ്‌കൂളില്‍ അയക്കുന്നതും ഒഴിവാക്കണം.
പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ മാതാപിതാക്കളുടെ ലീവ് ലെറ്ററിനോടൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിബന്ധന ഒഴിവാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കണം. ഇവര്‍ക്കു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റു നല്‍കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനാണിത്.
മഴയെ തുടര്‍ന്ന് വീടുകളിലെ സണ്‍ഷെയ്ഡ്കളിലും വീടിന്റെ പരിസരങ്ങളിലും ചെറുപാത്രങ്ങളിലും കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കികളയണം റബര്‍ ടാപ്പിങ് നടത്താത്ത തോട്ടങ്ങളില്‍ ചിരട്ടകള്‍ കമിഴ്ത്തി വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
മാലിന്യങ്ങള്‍ പൊതു നിരത്തില്‍ കിടക്കുന്നുവെങ്കില്‍ സംസ്‌ക്കരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."