HOME
DETAILS
MAL
നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചു: പഞ്ചായത്ത് കിണറില്‍ സാമൂഹ്യവിരുദ്ധര്‍ കരിഓയില്‍ ഒഴിച്ചു
backup
March 16 2017 | 21:03 PM
ആലക്കോട്: ചിറ്റടി എ.എല്‍.പി സ്കൂളിനു സമീപത്തെ പഞ്ചായത്ത് കിണര്‍ കരിഓയില്‍ ഒഴിച്ച് ഉപയോഗ്യശൂന്യമാക്കിയതായി പരാതി. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന കിണറാണ് മലിനമാക്കിയത്.
വ്യാഴാഴ്ച രാവിലെയാണ് വെള്ളത്തില്‍ ഓയില്‍ കലര്‍ന്നതായി കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കിണറിനു സമീപത്തായി കരിഓയിലിന്റെ ഒഴിഞ്ഞ ബോട്ടിലും കണ്ടെത്തി. തൊട്ടടുത്ത എല്‍.പി സ്കൂളിലെ കുട്ടികളടക്കം ഈ കിണറില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. മറ്റു കിണറുകളിലെല്ലാം വെള്ളം വറ്റിയപ്പോഴും ഈ കിണറില്‍ ആവശ്യത്തിന് വെള്ളമുണ്ടായിരുന്നത് നാട്ടുകാര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം ടി ചന്ദ്രമതി ആലക്കോട് പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."