കൃഷി നാശം; നഷ്ടപരിഹാരം വേഗത്തിലാക്കണമെന്ന് എം.എല്‍.എ
മൂവാറ്റുപുഴ: കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ എറണാകുളം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലുണ്ടായ പ്രകൃതി ക്ഷോഭത്തില്‍ കൃഷി നാശം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന നഷ്ടപരിഹാരം വേഗത്തിലാക്കണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ ആവശ്യപ്പെട്ടു.
വിള ഇന്‍ഷ്യൂര്‍ ചെയ്ത കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിക്കുമ്പോള്‍ ഇന്‍ഷ്യൂര്‍ ചെയ്യാത്ത കര്‍ഷകര്‍ക്ക് നാമമാത്രമായ നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ ജില്ലയില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകരില്‍ ഏറെയും വിള ഇന്‍ഷ്യൂറന്‍സ് ചെയ്യാത്തവരാണ്. ഇവര്‍ക്ക് നല്കുന്ന നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
പഞ്ചായത്തുകളിലെ കൃഷി ഭവനുകളുടെ നേതൃത്വത്തില്‍ വിള ഇന്‍ഷ്യൂറന്‍സ് പദ്ധതി നടപ്പിലാക്കുന്നുണ്ടങ്കിലും കര്‍ഷകരില്‍ ഏറെയും ഇതിന് തയ്യാറാകുന്നില്ല.
കൃഷി ഓഫിസര്‍ മാരുടെ നേതൃത്വത്തില്‍ വിള ഇന്ഷ്യൂറന് പദ്ധതിയെ കുറിച്ച് കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."