HOME
DETAILS
MAL
നിയന്ത്രണംവിട്ട കെ.എസ്.ആര്.ടി.സി ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു
backup
March 16 2017 | 23:03 PM
കുന്ദമംഗലം: നിയന്ത്രണം നഷ്ടപ്പെട്ട കെ.എസ്.ആര്.ടി.സി ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. ജപ്പാന് കുടിവെള്ള പദ്ധതിക്കായെടുത്ത കുഴിയില്‍ വീണാണ് ബസിന് നിയന്ത്രണം നഷ്ടപ്പെട്ടത്.
ഇന്നലെ പുലര്‍ച്ചെ നാലരയോടെ പതിമംഗലം ഉപ്പന്ഞ്ചേരി വളവിലാണ് അപകടം. മൈസൂരുവില്‍നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. കുഴിയില്‍ അകപ്പെട്ട ബസ് സമീപത്തെ ഓവുചാലിനു മുകളിലൂടെ നീങ്ങി വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. യാത്രക്കാരില്‍ ഒരാള്‍ക്ക് നിസാര പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."