'ജല ദുരുപയോഗം നടത്തുന്ന വെള്ളക്കമ്പനികളെ നിരോധിക്കണം'
എടപ്പാള്‍: കേരളത്തെ രൂക്ഷമായ ജലക്ഷാമത്തിലേക്ക് നയിക്കും വിധം ഭൂഗര്‍ഭ ജലം ഊറ്റിയെടുത്ത് ജലം ദുരുപയോഗം നടത്തുന്ന ജലക്കമ്പനികളെ നിരോധിക്കണമെന്ന് തവനൂര്‍ മണ്ഡലം എസ്.വൈ.എസ് സംഘടിപ്പിച്ച 'ജലം അമൂല്യമാണ്' കാംപയിന്റ ഖത്തീബ് സംഗമം ആവശ്യപ്പെട്ടു.
ശുദ്ധജല ക്ഷാമം രൂക്ഷമായിക്കൊണ്ടണ്ടിരിക്കെ ജലസംരക്ഷണത്തിനാവശ്യമായ നിയമ നടപടികള്‍ ഉള്‍പ്പടെയുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സംഗമം ആവശ്യപ്പെട്ടു. പാറപ്പുറം മനാറുല്‍ ഇസ്ലാം മദ്റസയില്‍ നടന്ന സംഗമം ജാബിര്‍ അന്‍വരി ആലത്തിയൂര്‍ ഉദ്ഘാടനം ചെയ്തു.
ഖാസിം ഫൈസി പോത്തന്നൂര്‍ അധ്യക്ഷനായി. പി.അബ്ദുല്‍ സലാം ഫൈസി എടപ്പാള്‍ വിഷയാവതരണം നടത്തി. അബ്ദുല്‍ ഖാദര്‍ ഖാസിമി കാലടി,നൗഫല്‍ തങ്ങള്‍, യൂസഫ് ബാഖവി, സലീം അന്‍വരി, ടി.എ.റഷീദ് ഫൈസി പൂക്കരത്തറ, അലി മുസ്ലിയാര് കൂരട, എം.വി.ഇസ്മാഈല്‍ മുസ്ലിയാര് കാലടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."