HOME
DETAILS
MAL
ഗുജറാത്തില്‍ ഗോവധത്തിന് ജീവപര്യന്തം
backup
March 17 2017 | 00:03 AM
അഹമ്മദാബാദ്: ഗുജറാത്തില്‍ ഗോവധത്തിന് ജീവപര്യന്തം ലഭിക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യാനൊരുങ്ങി ബി.ജെ.പി സര്‍ക്കാര്‍. ഗോമാംസം കൈവശം വയ്ക്കുന്നവര്‍ക്കോ, ഗോവധം നടത്തുന്നവര്‍ക്കോ ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന തരത്തില്‍ നിയമം കര്ക്കശമാക്കികൊണ്ടുള്ളതാണ് ഭേദഗതി. ഇതു സംബന്ധിച്ച ബില്‍ അടുത്ത ആഴ്ച്ച നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി വ്യക്തമാക്കി. ബില്‍ നിയമമാവുന്നതോടെ പശുക്കള്ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്ക് കടുത്ത പിഴയും ശിക്ഷയും ഉണ്ടാവും. നിലവിലെ നിയമപ്രകാരം 50,000 രൂപ പിഴയും ഏഴു വര്‍ഷം തടവുമാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."