HOME
DETAILS
MAL
പഞ്ചായത്തുകള്‍ ശുചീകരണം കര്‍ക്കശമാക്കണം: മന്ത്രി
backup
May 13 2018 | 09:05 AM
കണ്ണൂര്‍: പഞ്ചായത്തുകള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. ജില്ലയിലെ മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ രണ്ടുവര്‍ഷം ജില്ലയില്‍ നടന്ന ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് യോഗത്തില്‍ പ്രകാശനം ചെയ്തു. ആരോഗ്യരംഗത്തുള്ള ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടുവെന്ന് യോഗം വിലയിരുത്തി. ആരോഗ്യവകുപ്പിന്റെ ക്രിയാത്മകമായ ഇടപെടലുകള്‍ ജില്ലയിലെ ഡെങ്കിപ്പനി നിരക്ക് കുറച്ചു. സംസ്ഥാനത്തെ ആരോഗ്യസേനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഡോ. എം.കെ ഷാജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കലക്ടര്‍ മീര്‍ മുഹമ്മദ് അലി, കെ.പി ജയപാലന്, അഡ്വ. ഇന്ദിര പ്രേമാനന്ദ്, ഡോ. കെ.വി ലതീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."